ചലച്ചിത്രം

നിറവയറില്‍ ഉമ്മവെച്ച് മകന്‍; ഗര്‍ഭകാലം ആഘോഷമാക്കി ലിസ ഹൈഡന്‍, മനോഹരമായ ചിത്രങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

തന്റെ രണ്ടാമത്തെ കുഞ്ഞിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് ബോളിവുഡ് താരം ലിസ ഹൈഡന്‍. കുടുംബത്തോടൊപ്പം ഗര്‍ഭകാലം ആഘോഷമാക്കുകയാണ് താരം. മകനും ഭര്‍ത്താവിനുമൊപ്പം ബീച്ചിലും മറ്റുമായി സമയം ചെലവഴിക്കുകയാണ് ലിസ. കഴിഞ്ഞ ദിവസം മകനൊപ്പമുള്ള മനോഹരചിത്രം താരം പങ്കുവെച്ചിരുന്നു. അമ്മയുടെ നിറവയറില്‍ ഉമ്മ വെക്കുന്ന രണ്ട് വയസുകാരനായ സാക് ലാല്‍വാനിയെയാണ് ചിത്രത്തില്‍ കാണുന്നത്. ബ്ലാക്ക് ബിക്കിനിയാണ് ലിസയുടെ വേഷം. തന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലിലൂടെയാണ് താരം മനോഹരമായ ചിത്രങ്ങള്‍ പങ്കുവെച്ചത്. 

ബിക്കിനി ധരിച്ച് സ്വിമ്മിങ് പൂളിന് സമീപം നില്‍ക്കുന്നത്. ഭക്ഷണം കഴിക്കുന്നതിന്റേയും ഭര്‍ത്താവിനൊപ്പം ബോട്ടിങ്ങിന് പോകുന്നതിന്റേയുമെല്ലാം ചിത്രങ്ങള്‍ താരം പങ്കുവെച്ചിട്ടുണ്ട്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ജിമ്മില്‍ നിന്നുള്ള ചിത്രങ്ങളാണ് ലിസ പങ്കുവെച്ചത്. ഗര്‍ഭകാലത്തെ ശരീരസംരക്ഷണത്തെക്കുറിച്ച് പറയുന്നതായിരുന്നു പോസ്റ്റ്. 

2010 ല്‍ റിലീസ് ചെയ്ത അയ്ഷയിലൂടെയാണ് ലിസ ബോളിവുഡിലേക്ക് അരങ്ങേറുന്നത്. 2016 ലാണ് വ്യവസായിയായ ഡിനോ ലാല്‍വനിയെ താരം വിവാഹം കഴിക്കുന്നത്. 2017 ല്‍ ഇവരുടെ ജീവിതത്തിലേക്ക സാക് എത്തി. ക്വീന്‍, ദ ഷൗകീന്‍സ്, എ ദില്‍ ഹെ മുഷ്‌കില്‍, റാസ്‌കല്‍സ്, ഹൗസ്ഫുള്‍ 3 എന്നിവയാണ് ലിസയുടെ ചിത്രങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍

സ്വര്‍ണ വിലയില്‍ വര്‍ധന, പവന് 80 രൂപ ഉയര്‍ന്നു