ബ്യൂട്ടി, ഫിറ്റ്നസ് കാര്യങ്ങളില്‍ ആരാധകര്‍ ഉറ്റുനോക്കുന്ന ബോളിവുഡ് താരമാണ് കത്രീന കൈഫ്. ഇപ്പോഴിതാ ആരാധകര്‍ക്കായി ഒരു ബ്യൂട്ടി ബ്രാന്‍ഡ് തുടങ്ങിയിരിക്കുകയാണ് താരം. 'കെയ് ബൈ കത്രീന' എന്നാണ് കത്രീനയുടെ ബ്യൂട്ടി ബ്രാന്‍ഡിന്റെ പേര്.
സ്വന്തമായി ഒരു ബ്യൂട്ടി ബ്രാന്‍ഡ് എന്നത് രണ്ട് വര്‍ഷമായുള്ള തന്റെ സ്വപ്നമാണെന്നും വളരെയധികം സന്തോഷത്തോടെയാണ് ഈ വാര്‍ത്ത പങ്കുവയ്ക്കുന്നതെന്നും കത്രീന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഈ മാസം 22-ാം തിയതിയാണ് ബ്രാന്‍ഡ് ഉല്പന്നങ്ങള് ജനങ്ങളിലേക്ക് എത്തിതുടങ്ങുന്നത്.
ബ്രാന്‍ഡിന്റെ കൂടുതല്‍ വിവരങ്ങള്‍ താരം പുറത്തുവിട്ടിട്ടില്ലെങ്കിലും സൗന്ദര്യവര്‍ദ്ധക വസ്തുക്കളും കേശ സംരക്ഷണ ഉല്പന്നങ്ങളും അടങ്ങുന്നതാവും ബ്രാന്‍ഡ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചര്‍മ്മസംരക്ഷണത്തിനുള്ള ഉല്പന്നങ്ങളും സുഗന്ധതൈലങ്ങളും അടങ്ങിയിട്ടുണ്ടാകും എന്നും കരുതപ്പെടുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ