ചലച്ചിത്രം

രണ്ട് കൈയില്‍ തലകീഴായി നിന്ന് ശില്‍പ ഷെട്ടി, മനസുവെച്ചാല്‍ നടക്കാത്തതായി ഒന്നുമില്ലെന്ന് താരം; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

സിനിമയില്‍ നിന്ന് കുറച്ചുനാളായി വിട്ടുനില്‍ക്കുകയാണെങ്കിലും ശില്‍പ്പ ഷെട്ടിയ്ക്ക് ആരാധകര്‍ ഒരുപാടാണ്. ഫിറ്റ്‌നസ് ഫ്രീക്കായ താരം മറ്റ് നടിമാര്‍ക്ക് പോലും മാതൃകയാണ്. നമ്മുടെ ജീവിതത്തില്‍ സാധിക്കാന്‍ പറ്റാത്തതായി ഒന്നുമില്ലെന്ന് തെളിയിക്കുകയാണ് താരം. ഹാന്‍ഡ് സ്റ്റാന്‍ഡിന്റെ വിഡിയോ പുറത്തുവിട്ടാണ് ശില്‍പ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.

കൈ നിലത്തുകുത്തി തലകീഴായി നില്‍ക്കുന്നതാണ് വിഡിയോയിലുള്ളത്. വളരെ അനായാസമായാണ് ശില്‍പയുടെ അഭ്യാസം. അതിനൊപ്പം സ്ത്രീകളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്. ജീവിതം എന്നു പറയുന്നത് കഠിനമാണ് പ്രിയപ്പെട്ടവരെ. എന്നാല്‍ നിങ്ങള്‍ അതിലും കരുത്തരാണ്, അത് മറക്കരുത്. ഞാന്‍ ചിന്തിച്ചിട്ടുപോലും ഇല്ലാത്ത കാര്യങ്ങളാണ് ഞാന്‍ ഇപ്പോള്‍ ചെയ്യുന്നത്. ശാരീരികമായി നിരവധി പ്രശ്‌നങ്ങളുണ്ടെങ്കിലും കൃത്യതയോടെ ഒരു കാര്യം ചെയ്യണം എന്നു തീരുമാനിച്ചാല്‍ ഒരിക്കലും നടക്കില്ല എന്ന് വിചാരിക്കുന്ന കാര്യം പോലും ചെയ്യാനാവും' ശില്‍പ കുറിച്ചു.

നാല്‍പ്പത്തിനാലുകാരിയായ അഭ്യാസം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. യോഗയിലൂടെയാണ് താരം ഹാന്‍ഡ് സ്റ്റാന്‍ഡ് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയത്.  ചിട്ടയായ വ്യായാമത്തിലൂടെയും യോഗയിലൂടെയും ക്രമമായ ജീവിതശൈലികളിലൂടെയും ശില്‍പ പ്രായത്തെ വെല്ലുന്ന സൗന്ദര്യം കാത്തു സൂക്ഷിക്കുന്നത്. വ്യായാമമുറകള്‍ പയറ്റുന്ന വീഡിയോകള്‍ താരം മുന്‍പും ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെക്കാറുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു