ചലച്ചിത്രം

റബ്ബു ചോദിച്ചോളും, ഇനി മറുപടി ഇല്ല; ഷെയ്ന്‍ നിഗം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  നിര്‍മ്മാതാവ് ജോബി ജോര്‍ജുമായുളള വിവാദത്തില്‍ ഇനി മറുപടി പറയാനില്ലെന്ന് നടന്‍ ഷെയ്ന്‍ നിഗം. തന്റെ റബ്ബ് ഇതിന് മറുപടി തന്നോളുമെന്നും ജോബി ജോര്‍ജിനുളള മറുപടിയായി ഷെയ്ന്‍ നിഗം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.

തനിക്കെതിരെ വധഭീഷണി മുഴക്കിയെന്ന നടന്‍ ഷെയ്ന്‍ നിഗത്തിന്റെ ആരോപണം തളളി നിര്‍മ്മാതാവ് ജോബി ജോര്‍ജ് ഇന്നലെ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. തന്റെ പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കരാര്‍ ലംഘനം നടത്തിയത് ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായതെന്നും വധഭീഷണി മുഴക്കിയിട്ടില്ലെന്നുമാണ് ജോബി ജോര്‍ജ് പറഞ്ഞത്. ഇത് രണ്ടും ഏറ്റെടുത്ത് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച കൊഴുക്കുകയാണ്. ഇതിന് പിന്നാലെയാണ് ജോബി ജോര്‍ജിന്റെ പ്രതികരണത്തിന് മറുപടി പറയാനില്ലെന്ന്് ചൂണ്ടിക്കാണിച്ച് ഷെയ്ന്‍ നിഗം വീണ്ടും ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്.

'ജോബി ജോര്‍ജിന്റെ പത്ര സമ്മേളനം കണ്ടവരുണ്ടെന്ന് വിശ്വസിക്കുന്നു. ഇത് പത്രസമ്മേളനത്തിനുളള മറുപടിയല്ല. അതിലെ ഒരു വാചകത്തിന് ഉളള മറുപടിയാണ്. പിന്നെ ആ വീഡിയോയുടെ താഴെ കമന്റ് ചെയ്തിരിക്കുന്ന നല്ലവരായ ജനങ്ങളോടുളള മറുപടിയാണ്. വെല്ലുവിളിയല്ലാട്ടോ. എന്നെ നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെങ്കില്‍  എന്റെ റബ്ബുണ്ടെങ്കില്‍ ഞാന്‍ ഇതിന് മറുപടി നല്‍കുന്നില്ല. റബ്ബ് തന്നോളും.'- ഇതാണ് ഫെയ്‌സ്ബുക്ക് വീഡിയോയിലെ ഷെയ്ന്‍ നിഗത്തിന്റെ വാക്കുകള്‍.

സിനിമ നിര്‍മാതാവ് ജോബി ജോര്‍ജ് തനിക്കെതിരെ വധഭീഷണി മുഴക്കിയെന്ന നടന്‍ ഷെയ്ന്‍ നിഗത്തിന്റെ ആരോപണം ചലച്ചിത്ര ലോകത്ത് വലിയ ചര്‍ച്ചയ്ക്കാണ് വഴിയൊരുക്കിയത്. ഇരുവരെയും പിന്തുണച്ച് നിരവധിപ്പേര്‍ രംഗത്തുവന്നതോടെ, സോഷ്യല്‍മീഡിയയില്‍ അടക്കം വലിയ ഏറ്റുമുട്ടലിലേക്കാണ് വിഷയം വലിച്ചിഴക്കപ്പെട്ടത്. ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് സംസാരിച്ചാല്‍ തീരുന്ന പ്രശ്‌നമേ ഉളളൂ എന്നും രണ്ടുപേരും വിഷയം പക്വതയോടെ കൈകാര്യം ചെയ്യേണ്ടതായിരുന്നു എന്നുമാണ് താരസംഘടനയായ അമ്മയുടെ നിലപാട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ