ചലച്ചിത്രം

ഇതു ഞാന്‍ അന്നു പറഞ്ഞതല്ലേ; മഞ്ജു വാര്യര്‍-ശ്രീകുമാര്‍ മേനോന്‍ വിവാദത്തില്‍ ഷോണ്‍ ജോര്‍ജ് 

സമകാലിക മലയാളം ഡെസ്ക്

സംവിധായകന്‍ ശീകുമാര്‍ മേനോനെതിരെ നടി മഞ്ജു വാരിയര്‍ പരാതി നല്‍കിയ സാഹചര്യത്തില്‍, ദിലീപ് കേസില്‍ പഴയ വാക്കുകള്‍ ഒന്നുകൂടി ഓര്‍മിപ്പിച്ച് ഷോണ്‍ ജോര്‍ജ്. ഇത് ഞാന്‍ അന്നു പറഞ്ഞതല്ലേ എന്ന അടിക്കുറിപ്പോടെ, ദിലീപീനെ കേസില്‍ കുടുക്കിയതാണ് എന്ന് ആരോപിക്കുന്ന വിഡിയോ വീണ്ടും ഷെയര്‍ ചെയ്തിരിക്കുകയാണ് ഷോണ്‍. 

ദിലീപിനെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ കേസില്‍ കുടുക്കുകയായിന്നെന്നാണ് ഷോണിന്റെ ആരോപണം. ഇതിനുള്ള തട്ടിപ്പായിരുന്നു രണ്ടാമൂഴം സിനിമയെന്നും ഷോണ്‍ ജോര്‍ജ് വിഡിയോയിലൂടെ ആരോപിച്ചു. 2018 ഒക്ടോബര്‍ പതിനൊന്നിനായിരുന്നു വിഡിയോ അപ്‌ലോഡ്‌ െചയ്തത്. സമാന ആരോപണവുമായി ഷോണിന്റെ പിതാവ് പിസി ജോര്‍ജും രംഗത്തുവന്നിരുന്നു. 

ഒടിയന്‍ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ശ്രീകുമാറിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉയരുമ്പോഴായിരുന്നു പ്രതികരണവുമായി ഷോണ്‍ എത്തിയത്. 'നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപ് എങ്ങനെ കുടുങ്ങിയെന്ന സത്യം ഇനി പുറത്ത് വരും...' എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി