ചലച്ചിത്രം

'തങ്കമേ, നീയാണ് എനിക്ക് നല്ല ജീവിതം തന്നത്'; നയന്‍താരയ്ക്ക് നന്ദി പറഞ്ഞ് വിഘ്‌നേഷ് ശിവന്‍

സമകാലിക മലയാളം ഡെസ്ക്

യന്‍താര ലേഡി സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് ഉയരുന്നത് നാനും റൗഡി താന്‍ എന്ന വിഘ്‌നേഷ് ശിവന്‍ ചിത്രത്തിലൂടെയാണ്. വിജയ് സേതുപതി നായകനായി എത്തിയ ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. നയന്‍താരയുടെ തിരിച്ചുവരവ് എന്ന പേരില്‍ മാത്രമല്ല ഒരു പ്രണയകഥയുടെ തുടക്കം എന്ന പേരില്‍ കൂടിയാണ് ഈ ചിത്രം അറിയപ്പെടുന്നത്. വിഘ്‌നേഷും നയന്‍താരയും കണ്ടുമുട്ടുന്നതും പ്രണയത്തിലാവുന്നതും നാനും റൗഡി താനിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ചാണ്. 

ചിത്രം റിലീസ് ചെയ്തിട്ടും ഇവരുടെ പ്രണയം പൂവണിഞ്ഞിട്ടും നാല് വര്‍ഷം തികയുകയാണ്. സ്‌പെഷ്യല്‍ ദിവസത്തില്‍ തന്റെ പ്രിയതമയോട് നന്ദി പറയുകയാണ് വിഘ്‌നേഷ്. പ്രണയാര്‍ദ്രമായ ഒരു കുറിപ്പിനൊപ്പം ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം ഈ ചിത്രത്തിലൂടെ നിന്നെ കണ്ടുമുട്ടിയതോടെ ജീവിതം മധുരനിമിഷങ്ങളാല്‍ അനുഗ്രഹിക്കപ്പെട്ടെന്നും തനിക്ക് മികച്ച ജീവിതം ലഭിച്ചെന്നുമാണ് വിഘ്‌നേഷ് പറയുന്നത്. 

'നന്ദി തങ്കമേ… നിന്നെ കണ്ടുമുട്ടിയതിനു ശേഷം ജീവിതം മധുരനിമിഷങ്ങളാല്‍ അനുഗ്രഹിക്കപ്പെട്ടതായി മാറി. ഈ ദിവസത്തിനു നന്ദി, ഈ സിനിമ ചെയ്യാം എന്ന് സമ്മതിച്ചതിനു നന്ദി. അതാണ് എനിക്ക് ഒരു നല്ല ജീവിതത്തിനുള്ള അവസരം തന്നത്. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. അകത്തും പുറത്തും എപ്പോഴും അഴകുള്ള വ്യക്തിയായി തന്നെ നിലനില്‍ക്കാന്‍ ആവട്ടെ,' വിഘ്‌നേഷ് കുറിച്ചു. ലൈഫ് സേവര്‍ എന്ന ഹാഷ്ടാഗോടെയാണ് പോസ്റ്റ്. 

കൂടാതെ വിജയ് സേതുപതിക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള മറ്റൊരു കുറിപ്പും വിഘ്‌നേഷ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒക്ടോബര്‍ 21 എന്ന ദിവസത്തെ സ്‌പെഷല്‍ ആക്കിയതിന് നന്ദി എന്ന വരികളോടെ വിജയ് സേതുപതിയ്ക്ക് ഒപ്പമുള്ള ഒരു ചിത്രവും വിഘ്‌നേഷ് പങ്കുവച്ചിരിക്കുന്നു. വിഘ്‌നേഷ് ശിവന്റെ രണ്ടാമത്തെ ചിത്രമായിരുന്നു ഇത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

നടിയെ രഹസ്യവിവാഹം ചെയ്‌തെന്ന് വാര്‍ത്തകള്‍; താന്‍ നയന്റീസ് കിഡ് സിങ്കിള്‍ എന്ന് ജയ്

ജാഗ്രതൈ!; മാര്‍ച്ച് പാദത്തില്‍ നിരോധിച്ച വാട്‌സ്ആപ്പ് അക്കൗണ്ടുകളുടെ എണ്ണം രണ്ടുകോടിയില്‍പ്പരം, ഇരട്ടി വര്‍ധന

'അന്നും ഞാന്‍ നായകനല്ല...' ക്യാപ്റ്റന്‍സി നഷ്ടത്തില്‍ മൗനം വെടിഞ്ഞ് രോഹിത്

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം