ചലച്ചിത്രം

കുഞ്ചാക്കോ ബോബനെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തിയ ആൾ കൊലപാതകക്കേസില്‍ അറസ്റ്റിൽ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  നടന്‍ കുഞ്ചാക്കോ ബോബനെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി സ്റ്റാന്‍ലി ജോസഫ് (76) കൊലപാതകക്കേസില്‍ അറസ്റ്റിലായി. ചേമ്പിന്‍കാട് കോളനി നിവാസി ദിലീപ് കുമാർ(66) എന്നയാളെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് സ്റ്റാൻലി അറസ്റ്റിലായത്. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപത്തു വെച്ചാണ് കൊലപാതകം നടത്തിയത്. 

സ്റ്റാന്‍ലിയും ദിലീപും പള്ളികളില്‍ നിന്നുള്ള സാമ്പത്തിക സഹായം കൊണ്ടു ജീവിക്കുകയായിരുന്നെന്നും സംഭാവന കിട്ടിയ പണം വീതം വെയ്ക്കുന്നതിന്റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ദിലീപിനെ സ്റ്റാന്‍ലി കുത്തിക്കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു.  കഴിഞ്ഞ  23ന് അര്‍ധരാത്രിയായിരുന്നു കൊലപാതകം നടന്നത്. കുഞ്ചാക്കോ ബോബനെ ഭീഷണിപ്പെടുത്തിയ കേസില്‍ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയതായിരുന്നു സ്റ്റാന്‍ലി.

കൊലപാതകം നടത്തിയതിന് ശേഷം ഒളിവില്‍ പോയ സ്റ്റാൻലിയെ കടവന്ത്ര ഇന്‍സ്‌പെക്ടര്‍ അനീഷിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി