ചലച്ചിത്രം

'ഭര്‍ത്താവെവിടെ? ഇങ്ങനെയൊക്കെ ചെയ്യാന്‍ എങ്ങനെ പറ്റുന്നു?', വിവാഹത്തിന് മുമ്പ് ഗര്‍ഭിണി ആയതില്‍ വിമര്‍ശനം നേരിട്ട് കല്‍കി; പ്രതികരിച്ച് താരം 

സമകാലിക മലയാളം ഡെസ്ക്

താന്‍ അമ്മയാകാന്‍ പോകുന്നുവെന്ന് വെളിപ്പെടുത്തി നടി കല്‍കി കൊച്‌ലിന്‍ രംഗത്തെത്തിയത് വാര്‍ത്തയായിരുന്നു. ഗയ് ഹേഷ്ബര്‍ഗ് എന്ന ഇസ്രായേലി പിയാനിസ്റ്റുമായി രണ്ടുവർഷത്തിലേറെയായി പ്രണയത്തിലാണ് കല്‍ക്കി.  നടി അമ്മയാകാൻ ഒരുങ്ങുകയാണെന്ന വാർത്ത ആരാധകരെ അത്ഭുതപ്പെടുത്തിയിരുന്നു. എന്നാൽ വിവാഹത്തിന് മുമ്പേ ഗര്‍ഭിണി ആയതില്‍ താരത്തിനെ വിമര്‍ശിച്ചും ധാരാളം പേർ രം​ഗത്തെത്തി. 

അവിവിവാഹിതയായ അമ്മ എന്നത് നല്ല കാര്യമല്ലെന്നും ഇങ്ങനെയൊക്കെ ചെയ്യാൻ എങ്ങനെ പറ്റുന്നു എന്നുമെല്ലാമാണ്‌ കല്‍ക്കിക്ക് നേരെ ഉയരുന്ന ചോദ്യങ്ങൾ. ഭര്‍ത്താവെവിടെ? എന്ന് ചോദിച്ചുള്ള ട്രോളുകളും കാണാം. എന്നാൽ ഇത്തരം വിമർശനങ്ങൾ ഉന്നയിക്കുന്നവരെ ആരെയും തനിക്ക് നേരിട്ട് അറിയില്ലെന്നും അതുകൊണ്ടുതന്നെ അവ തന്നെ ബാധിക്കാറില്ലെന്നുമാണ് കൽകി പ്രതികരിച്ചത്. വരാനിരിക്കുന്ന വിമര്‍ശനങ്ങളെ കുറിച്ചും തനിക്ക് ധാരണയുണ്ടായിരുന്നതായും കല്‍ക്കി പറയുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തോളം അഭിനയരംഗത്ത് ഉണ്ടായിരുന്നപ്പോഴും വിമര്‍ശനങ്ങളുണ്ടായിരുന്നു, അതിനാല്‍ അതുമായി പൊരുത്തപ്പെടാന്‍ ശീലിച്ചതായി താരം പറഞ്ഞു.

"എന്റെ അടുത്ത ബന്ധുക്കളും അയൽക്കാരും സുഹൃത്തുക്കളുമൊക്കെ ഇത്തരം വിമർശനങ്ങൾ ഉന്നയിച്ചാൽ ഒരുപക്ഷെ അതെന്നെ ബാധിക്കും. പക്ഷെ അവരാരും ഒന്നും പറഞ്ഞിട്ടില്ല. എന്ത് ആവശ്യമുണ്ടെങ്കിലും അറിയിക്കണമെന്നാണ് ആന്റിമാരൊക്കെ പറഞ്ഞിട്ടുള്ളത്. അവരെല്ലാം സൂപ്പറാണ്", കൽകി പറഞ്ഞു. 

സെപ്റ്റംബര്‍ അവസാനത്തോടെയാണ് താന്‍ അഞ്ച് മാസം ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്ത കല്‍ക്കി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ഡിസംബറില്‍ കല്‍ക്കി അമ്മയാകും.

'മാറ്റങ്ങള്‍ ഇപ്പോള്‍ തന്നെ ഞാന്‍ അനുഭവിക്കുന്നുണ്ട്. ഓരോ വിഷയങ്ങളോടുമുള്ള എന്റെ പ്രതികരണത്തില്‍ അത് പ്രതിഫലിക്കുന്നുണ്ട്. കൂടുതല്‍ ക്ഷമ പ്രകടിപ്പിക്കുന്നുണ്ട്. സമയമെടുത്താണ് പ്രതികരണം. മാതൃത്വം ഒരു വ്യക്തി എന്ന നിലയില്‍ നമുക്ക് പുതിയൊരു ഉള്‍ക്കാഴ്ച പകര്‍ന്നു നല്‍കും. എനിക്ക് ഇപ്പോഴും ജോലി ചെയ്യണമെന്നുണ്ട്. എന്നാല്‍, ഇപ്പോള്‍ ജോലി എന്നത് ഒരു മത്സരമല്ല. പക്ഷേ, എന്നെ നമ്മളെ തന്നെ പരിപാലിക്കാനുള്ള ഒന്നാണ്. കൂടുതല്‍ ഊര്‍ജവും ഏകാഗ്രതയും പകര്‍ന്നു നല്‍കുന്നുണ്ട്' ​ഗർഭിണിയായതിന് ശേഷമുള്ള നാളുകളെക്കുറിച്ച് കല്‍ക്കി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്