ചലച്ചിത്രം

അച്ഛന് പിന്നാലെ മുഖ്യമന്ത്രിയായ മകന്റെ ജീവിതവും വെള്ളിത്തിരയിലേക്ക് ; ജഗനായി മലയാളി താരം അജ്മല്‍ ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്


മുഖ്യമന്ത്രിയായിരുന്ന അച്ഛന് പിന്നാലെ മുഖ്യമന്ത്രിയായ മകന്റെ ജീവിതവും വെള്ളിത്തിരയിലേക്ക്. ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ് രാജശേഖരറെഡ്ഡിയുടെ ജീവിതകഥ പറഞ്ഞ യാത്ര എന്ന സിനിമയില്‍ മെഗാസ്റ്റാറായിരുന്നു വൈഎസ്ആര്‍ ആയി വേഷമിട്ടത്. ഇപ്പോള്‍ വൈഎസ്ആറിന്റെ മകനും നിലവിലെ ആന്ധ്ര മുഖ്യമന്ത്രിയുമായ വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ജീവിതമാണ് സിനിമയാകുന്നത്.

കമ്മ രാജ്യം ലോ കടപ്പ രെഡ്‌ലു എന്ന പേരിലാണ് ജഗന്റെ രാഷ്ട്രീയ ജീവിതം അഭ്രപാളിയിലെത്തുന്നത്. പ്രശസ്ത സംവിധാകന്‍ രാംഗോപാല്‍ വര്‍മ്മയാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തില്‍ ജഗനായി എത്തുന്നത് മലയാള നടന്‍ അജ്മല്‍ അമീറാണ്.

ചിത്രത്തിന്റെ ടീസര്‍ ഇപ്പോള്‍ സംസ്ഥാനത്ത് വൈറലായി മാറിയിരിക്കുകയാണ്. തലയ്ക്ക് മുകളില്‍ കൈകള്‍ കൂപ്പുന്ന ജഗന്‍ സ്റ്റൈലില്‍ അജ്മല്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ ഏറെ ശ്രദ്ധേയമായിക്കഴിഞ്ഞു. പൊളിറ്റിക്കല്‍ ത്രില്ലറായ സിനിമ ജഗന്റെ രാഷ്ട്രീയ ജീവിതവും പിതാവായ വൈഎസ്ആറിന്റെ മരണശേഷം നടത്തിയ ദെര്‍പ്പ് യാത്രയുമാണ് അവതരിപ്പിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ