ചലച്ചിത്രം

''കുടുക്കുപൊട്ടിയ കുപ്പായം.. ഉടുത്തുമണ്ടണ കാലത്ത്'': ലൗ ആക്ഷന്‍ ഡ്രാമയിലെ റോക്കിങ് സോങ്, വീഡിയോ

സമകാലിക മലയാളം ഡെസ്ക്

നിവിന്‍ പോളിയും നയന്‍താരയും ഒന്നിക്കുന്ന 'ലവ് ആക്ഷന്‍ ഡ്രാമ'യിലെ ആദ്യ ഗാനത്തിന്റെ ടീസര്‍ പുറത്ത്. കുടുക്ക് സോങ് എന്ന പേരില്‍ പുറത്തിറങ്ങിയ ഗാനം സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ് ആയിക്കൊണ്ടിരിക്കുകയാണ്. നിവിന്‍ പോളിയും അജു വര്‍ഗീസും എത്തുന്ന ടീസറില്‍ ധ്യാന്‍ ശ്രീനിവാസും അഭിനയിച്ചിട്ടുണ്ട്. 

ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് മനു മഞ്ജിത്ത് ആണ്. സംഗീതം ഷാന്‍ റഹ്മാന്‍. വിനീത് ശ്രീനിവാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലവ് ആക്ഷന്‍ ഡ്രാമ. ഫണ്‍ടാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ അജു വര്‍ഗീസും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം ഓണം റിലീസ് ആയി തിയേറ്ററുകളിലെത്തും.

ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍ തുടങ്ങിയവര്‍ക്കൊപ്പം മലര്‍വാടി ആര്‍ട്‌സ് ക്ലബിന്റെ ടീമംഗങ്ങളായ നിവിന്‍ പോളി, അജു വര്‍ഗീസ്, ഭഗത് മാനുവല്‍, ഹരികൃഷ്ണന്‍, ദീപക് പറമ്പോല്‍ എന്നിവര്‍ ഒരു ചിത്രത്തിനായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ലവ് ആക്ഷന്‍ ഡ്രാമയ്ക്കുണ്ട്. ഒന്‍പതു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഈ ടീം വീണ്ടും ഒന്നിക്കുന്നത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി