ചലച്ചിത്രം

പിറന്നാൾ ദിനത്തിൽ കുളിച്ചൊരുങ്ങി സുന്ദരിയായി ശീശു; പട്ടിക്കുട്ടിയുടെ നാലാം പിറന്നാൾ വീഡിയോ പങ്കുവെച്ച് നടി മൃദുല 

സമകാലിക മലയാളം ഡെസ്ക്

ളർത്തുനായയുടെ പിറന്നാൾ ​ഗംഭീരമാക്കിയിരിക്കുകയാണ് നടി മൃദുല മുരളി. ശീശു എന്ന് പേരുള്ള തന്റെ നായ്ക്കുട്ടിയുടെ നാലാം പിറന്നാൾ പ്രമാണിച്ച് ഒരു വിഡിയോ തന്നെ തയ്യാറാക്കി മൃദുല. രാവിലെ എഴുന്നേൽക്കുന്നതു മുതൽ പറന്നാൾ കേക്കിനടുത്ത് പോസ് ചെയ്യുന്നത് വരെ വിഡിയോയിൽ കാണാം. 

അലസമായി രാവിലെ ഉറക്കമുണരുന്ന ശീശു കാറെടുത്ത് നേരെ പെറ്റ് ഷോപ്പിലെത്തുന്നു. ഇവിടെനിന്ന് നല്ല ഒരു കുളിയും പാസാക്കി ബ്ലോ ഡ്രൈ ഒക്കെ ചെയ്ത് തിരിച്ച് കാറോടിക്കുകയാണ്. വീട്ടില്‍ തയ്യാറാക്കിയിട്ടുള്ള പിറന്നാള്‍ കേക്കിന് അടുത്തേക്കാണ് സുന്ദരിയായുള്ള ഈ യാത്ര.

മൃദുലയും കുടുംബവും ഒന്നിച്ച് ശീശുവിന്റെ പിറന്നാൾ ആഘോഷിക്കുന്നത് എല്ലാ വർഷത്തെയും പതിവാണ്. ഒന്നാം പിറന്നാൾ മുതൽ ​ഗംഭീരമായാണ് ശീശുവിന്റെ ഓരോ ജന്മദിനവും ഇവർ കൊണ്ടാടാറ്. ഇതിന്റെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുമുണ്ട്. ശീശുവിനായി ഒരു ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് തന്നെ നൽകിയിട്ടുണ്ട് താരം. 

മോഹൻലാലിന്റെ റെഡ് ചില്ലീസിലൂടെ അഭിനയത്തിലേക്കെത്തിയ മൃദുല അയാള്‍ ഞാനല്ല എന്ന ഫഹദ് ചിത്രത്തിലൂടെയാണ് കൂടുതല്‍ ശ്രദ്ധ നേടിയത്. രാഗ്‌ദേശ് എന്ന ബോളിവുഡ് ചിത്രത്തിലും മൃദുല അഭിനയിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന് ; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കള്ളക്കടല്‍: കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം

വേനല്‍മഴ കനക്കുന്നു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്