ചലച്ചിത്രം

നിര്‍മാതാക്കള്‍ക്കു വഴങ്ങാത്തതുകൊണ്ട് അവസരങ്ങള്‍ കുറഞ്ഞു, തുറന്നുപറഞ്ഞ് ഹോളിവുഡ് നടി

സമകാലിക മലയാളം ഡെസ്ക്

ലോസ്ആഞ്ചല്‍സ്; നിര്‍മാതാക്കളുടെ ലൈംഗിക ആവശ്യങ്ങളോട് വഴങ്ങാത്തതുകൊണ്ട് തനിക്ക് ലഭിക്കേണ്ട അവസരങ്ങള്‍ കുറഞ്ഞെന്ന് തുറന്നു പറഞ്ഞ് ബോളിവുഡ് താരം താന്‍ഡീ ന്യൂട്ടന്‍. ഹോളിവുഡ് നിര്‍മാതാക്കളോട് നോ പറഞ്ഞതുകൊണ്ട് കരിയറില്‍ ഒരുപാട് നഷ്ടങ്ങളുണ്ടായെന്നാണ് ബ്രിട്ടീഷ് താരം പറഞ്ഞത്. എന്നാല്‍ തന്റെ തീരുമാനത്തില്‍ യാതൊരു നഷ്ടബോധവുമില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. 

അടുത്തിടെയാണ് മാത്രമാണ് ഇത് തന്റെ കരിയറിനെ ബാധിച്ചിട്ടുണ്ടെന്ന് താന്‍ തിരിച്ചറിഞ്ഞത് എന്നാണ് താന്‍ഡി പറയുന്നത്. നിരവധി പേരില്‍ നിന്ന് ഇത് എനിക്കറിയാം. കാരണം അവര്‍ക്ക് ആരും അവസരം കൊടുത്തില്ലെങ്കിലും അവര്‍ തളരില്ല. അഭിനേതാവ് എന്ന നിലയില്‍ ചിത്രത്തില്‍ അഭിനയിക്കുക മാത്രമല്ല മറ്റ് പല കാര്യങ്ങള്‍ക്ക് കൂടി നമ്മള്‍ നിന്നുകൊടുക്കണം എന്നാണ് താന്‍ഡീ പറയുന്നത്. എനിക്ക് അത് പറ്റില്ലെന്ന് താന്‍ നേരത്തെ പറഞ്ഞിട്ടുള്ളതിനാല്‍ തന്റെ അവസരങ്ങള്‍ കുറഞ്ഞു എന്നും അവര്‍ വ്യക്തമാക്കി. ഹോളിവുഡിലെ ലൈംഗിക ചൂഷങ്ങള്‍ക്കെതിരേ ഉയര്‍ന്ന് മീടൂ മൂവ്‌മെന്റിന് ശക്തമായ സപ്പോര്‍ട്ടറാണ് താന്‍ഡീ.

മിഷന്‍; ഇംപോസിബിള്‍ 2, ക്രാഷ്, ദി പര്‍സ്യൂട്ട് ഓഫ് ഹാപ്പിനസ് എന്നീ ചിത്രങ്ങളില്‍ താന്‍ഡീ അഭിനയിച്ചിട്ടുണ്ട്. അമേരിക്കന്‍ ടെലിവിഷന്‍ സീരീസായ വെസ്റ്റ് വേള്‍ഡ് സീസണ്‍ 2 ലാണ് അടുത്തിടെ അഭിനയിച്ചത്. ആദ്യ സീസണിലെ താരത്തിന്റെ പ്രകടനം മികച്ച അഭിപ്രായം നേടിയിരുന്നു. എമ്മി അവാര്‍ഡില്‍ മികച്ച സഹനടിയ്ക്കുള്ള അവാര്‍ഡും സ്വന്തമാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി