ചലച്ചിത്രം

''ആരും അറിയാക്കഥകള്‍ ഇനി അരങ്ങ് വാഴും''; കുറുപ്പില്‍ ഇന്ദ്രജിത്ത് ഇങ്ങനെയാണ്

സമകാലിക മലയാളം ഡെസ്ക്

34 വര്‍ഷമായി പിടികിട്ടാപ്പുള്ളിയായി തുടരുന്ന സുകുമാരക്കുറുപ്പിന്റെ ജീവിതം സിനിമയാവുകയാണ്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് സുകുമാരക്കുറുപ്പായെത്തുന്നത്. യഥാര്‍ത്ഥ സംഭവങ്ങളെയും വ്യക്തികളെയും ആധാരമാക്കിയെടുക്കുന്ന ചിത്രത്തിന് കുറുപ്പ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. 

ചിത്രത്തില്‍ നടന്‍ ഇന്ദ്രജിത്താണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോള്‍ ചിത്രത്തിലെ ഇന്ദ്രജിത്തിന്റെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 'ആരും അറിയാക്കഥകള്‍ ഇനി അരങ്ങുവാഴും' എന്ന ക്യാപ്ഷനോടെയാണ് ഫസ്റ്റ് ലുക്ക് പുറത്തിറക്കിയിരിക്കുന്നത്. ഇന്ദ്രജിത്തും ദുല്‍ഖറും പോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. 

ഒറ്റപ്പാലത്തും പരിസരങ്ങളിലുമായി കുറുപ്പിന്റെ ചിത്രീകരണം നടക്കുകയാണ്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. 'ഒരു രാത്രി തിരുത്തിയ ആയുസിന്റെ ചരിത്രം' എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍.  

നിമിഷ് രവിയാണ് ഛായാഗ്രഹണം. സംഗീതം സുഷിന്‍ ശ്യാം ജിതിന്‍ കെ ജോസിന്റെ കഥയ്ക്ക് ഡാനിയേല്‍ സായൂജ് നായരും കെഎസ് അരവിന്ദും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വേഫാറര്‍ ഫിലിംസും എം സ്റ്റാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം