ചലച്ചിത്രം

ഷൂട്ടിങ് സെറ്റിലേക്ക് സൈക്കിളില്‍ പറന്ന് സല്‍മാന്‍ ഖാന്‍; ഞെട്ടി ആരാധകര്‍; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ഴയത്ത് മുംബൈ നഗരത്തിലൂടെ സൈക്കിള്‍ ചവിട്ടി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍. പുതിയ ചിത്രം ദബംഗ് 3 ന്റെ ഷൂട്ടിങ്ങ് സൈറ്റിലേക്കാണ് താരം സൈക്കിളില്‍ എത്തിയത്. താരം തന്നെയാണ് സൈക്കിള്‍ സവാരിയുടെ വിഡിയോ ആരാധകര്‍ക്കായി പങ്കുവെച്ചത്. കറുത്ത ജാക്കറ്റും ഷോര്‍ട്ട്‌സും സ്‌പോര്‍ട്‌സ് ഷൂസും ധരിച്ച് മുംബൈ നഗരത്തിലൂടെ സൈക്കിളില്‍ പോകുന്ന സല്‍മാന്‍ ഖാനെയാണ് വിഡിയോയില്‍ കാണുന്നത്. 

മഴയില്‍ ട്രാഫിക് ബ്ലോക്കിനിടയിലൂടെ സൈക്കിളില്‍ പോകുന്ന സൂപ്പര്‍സ്റ്റാറിനെ കണ്ട് ആരാധകര്‍ ഞെട്ടി. ചിലര്‍ താരത്തിന്റെ അടുത്തുവന്ന് സെല്‍ഫി എടുക്കുന്നതും വിഡിയോയില്‍ കാണാം. മുംബൈ നഗരത്തില്‍ മഴയാണ്. ദബംഗ് 3 ന്റെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് സൈക്കിളില്‍ എന്ന കുറിപ്പോടെയാണ് താരം വിഡിയോ പങ്കുവെച്ചിരിക്കുന്നത്. 

പ്രഭുദേവയാണ് ദബംഗ് സംവിധാനം ചെയ്യുന്നത്. സൊനാക്ഷി സിന്‍ഹയാണ് ചിത്രത്തിലെ നായിക. തെന്നിന്ത്യന്‍ താരം കിച്ച സുദീപാണ് വില്ലന്‍ വെഷത്തില്‍ എത്തുന്നത്. ഈ വര്‍ഷം ഡിസംബറില്‍ ചിത്രം തീയെറ്ററില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം