ചലച്ചിത്രം

'സുഹൃത്തിനെ പോലെ കൈ പിടിച്ചു കേറ്റി, ചേട്ടനെ പോലെ ഉപദേശങ്ങൾ തന്നു'; മമ്മൂക്കയ്ക്ക് പിറന്നാൾ ആശംസിച്ച് ഉണ്ണിമുകുന്ദൻ 

സമകാലിക മലയാളം ഡെസ്ക്

ടൻ മമ്മൂട്ടിയുടെ ജന്മദിനത്തിൽ ആശംസകൾ കുറിച്ചിരിക്കുകയാണ് യുവനടൻ ഉണ്ണിമുകുന്ദൻ. സിനിമയിലെ പോലെ തന്നെ തന്റെ ജീവിതത്തിലും മമ്മൂക്ക പകർന്നാടിയ റോളുകൾ വിവരിക്കുകയാണ് ഉണ്ണി. മമ്മൂക്ക സിനിമയിലെ തന്റെ ​ഗുരുനാഥനാണെന്നു കുറിച്ച ഉണ്ണി സുഹൃത്തായും ചേട്ടനായും വീട്ടിലെ കാരണവരായുമൊക്കെ മമ്മൂക്ക തന്നെ ചേർത്തുപിടിച്ചത് സന്തോഷത്തോടെ പങ്കുവയ്ക്കുന്നു. 

ബോംബെ മാർച്ചിലെ ഷാജഹാൻ മുതൽ മാമാങ്കത്തിലെ ചന്ദ്രോത് പണിക്കർ വരെയുള്ള കഥാപാത്രങ്ങൾ അദ്ദേഹം തന്നെ വിശ്വസിച്ച് ഏൽപിച്ചതാണ് ‌ഏറ്റവും വലിയ അവാർഡെന്നും ഉണ്ണി കുറിച്ചു. മമ്മൂക്കയുടെ പിന്തുണ വാക്കുകൾ കൊണ്ട് വർണിക്കാൻ ആവില്ലെന്നും ഫേസ്ബുക്കിൽ പങ്കുവച്ച ജന്മദിനാശംസയിൽ ഉണ്ണി കുറിച്ചു. 

ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് കുറിപ്പിൽറെ പൂർണ്ണരൂപം

സിനിമയിലെ ഗുരുനാഥൻ,കൈ പിടിച്ചു കേറ്റിയത് ഒരു സുഹൃത്തിനെ പോലെ ,ഉപദേശങ്ങൾ തന്നത് ഒരു ചേട്ടനെ പോലെ,പ്രോത്സാഹിപ്പിച്ചത് സ്വന്തം വീട്ടിലെ കാരണവരെ പോലെ,അങ്ങനെ സിനിമയിലെ പോലെ തന്നെ എന്റെ ജീവിതത്തിലും ഒരുപാട് റോളുകൾ പകർന്നാടിയിട്ടുണ്ട് ഈ വലിയ മനുഷ്യൻ.ബോംബെ മാർച്ചിലെ ഷാജഹാൻ മുതൽ മാമാങ്കത്തിലെ ചന്ദ്രോത് പണിക്കർ എന്ന കഥാപാത്രം വരെ അങ്ങ് എന്നിൽ അർപ്പിച്ച വിശ്വാസം ആണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ അവാർഡ്.എന്നും ഇങ്ങനെ ഓരോ പിന്തുണയുമായി എനിക്കൊപ്പം മമ്മുക്ക ഉണ്ടായിരുന്നു. വാക്കുകൾ കൊണ്ട് വർണിക്കാൻ ആവില്ല മമ്മുക്ക അങ്ങയെ,ഈ അനിയന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ..

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി