ചലച്ചിത്രം

തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ അശ്വതി ടീച്ചര്‍ ഇനി രഞ്ജിത്തിന്റെ സ്വന്തം ! വിവാഹ നിശ്ചയം കഴിഞ്ഞു 

സമകാലിക മലയാളം ഡെസ്ക്

'തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍' എന്ന സിനിമയിലൂടെ ശ്രദ്ധേയയായ നടി ശ്രീ രഞ്ജിനി വിവാഹിതയാകുന്നു. പെരുമ്പാവൂര്‍ സ്വദേശിയായ രഞ്ജിത്ത് പി രവീന്ദ്രനാണ് വരന്‍. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. 

അശ്വതി എന്നായിരുന്നു തണ്ണീര്‍ മത്തന്‍ ദിനങ്ങളില്‍ ശ്രീ രഞ്ജിനി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. അങ്കമാലി സ്വദേശിനിയായ ശ്രീ രഞ്ജിനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ സംവിധാനം ചെയ്ത ഗിരീഷ് എ ഡിയുടെ 'മൂക്കുത്തി' എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. 

പിന്നീട് പുറത്തിറങ്ങിയ ദേവിക പ്ലസ് ടു ബയോളജി എന്ന ഹ്രസ്വചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശ്രീ രഞ്ജിനിയുടെ  അച്ഛന്‍ ഉണ്ണിരാജ് സംഗീതജ്ഞനാണ്. സഹോദരന്‍ ബിലഹരി 'പോരാട്ടം', 'അള്ള് രാമേന്ദ്രന്‍' തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം