ചലച്ചിത്രം

മകന് പിറന്നാള്‍ ആശംസിച്ച് കജോളും അജയ് ദേവ്ഗണും; രസകരമായ വീഡിയോ കാണാം

സമകാലിക മലയാളം ഡെസ്ക്

ജയ് ദേവ്ഗണിന്റെയും കജോളിന്റെയും മകന്‍ യഗിന്റെ ഒന്‍പതാം ജന്‍മദിനമാണ് ഇന്ന. മകന് ജന്‍മദിനാശംസകള്‍ നേര്‍ന്ന് കജോള്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച ഒരു വീഡിയോ ആണിപ്പോള്‍ തരംഗമാകുന്നത്. യഗിന് മൂന്ന് വയസുള്ളപ്പോഴെടുത്ത ഒരു വീഡിയോയാണത്. 

ആറ് വര്‍ഷം മുന്‍പ് യഗ് ചെയ്ത ആ ഡബ്‌സ്മാഷ് വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലാവുകയാണ്. കജോളിന്റെ നിരവധി സുഹൃത്തുക്കള്‍ ഇതിന് താഴെ ആശംസകളുമായെത്തിയിട്ടുണ്ട്. അമൃത അറോറ, തരാ ശര്‍മ്മ, കജോളിന്റെ സഹോദരി തനിഷ തുടങ്ങിയവരെല്ലാം യഗിന് സ്‌നേഹോഷ്മളമായ ആശംസകള്‍ നേര്‍ന്നു. 

അജയ് ദേവ്ഗണും തന്റെ മകന് പിറന്നാള്‍ ആശംസയുമായി എത്തിയിട്ടുണ്ട്. ഏതോ പ്രാര്‍ത്ഥനാ വേളയില്‍ തന്റെ മകനൊപ്പം നില്‍ക്കുന്ന ഒരു ചിത്രമാണ് അജയ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. 'നീ വളരുന്നത് കാണുന്നത് തന്നെ സന്തോഷണാണ്, അതില്‍ കൂടുതലൊന്നും വേണ്ട' എന്നാണ് അജയ് ഫോട്ടോയ്‌ക്കൊപ്പം കുറിച്ചത്. 

1994ലാണ് കജോളും അജയ് ദേവ്ഗണും പ്രണയത്തിലാകുന്നത്. അഞ്ചു വര്‍ഷത്തെ പ്രണയത്തിനു ശേഷം 1999ല്‍ ഇരുവരും വിവാഹിതരായി. യഗിനെ കൂടാതെ ഇവര്‍ക്ക് ഒരു മകള്‍ കൂടിയുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ