ചലച്ചിത്രം

നരസിംഹ റെഡ്ഡിയായി നിറഞ്ഞാടി ചിരഞ്ജീവി; അത്ഭുതപ്പെടുത്താന്‍ ബച്ചനും സേതുപതിയും; ട്രെയിലര്‍ കാണാം

സമകാലിക മലയാളം ഡെസ്ക്

തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ ബിഗ് ബജറ്റ് ചിത്രം സെയ്‌റ നരസിംഹ റെഡ്ഡിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ബ്രിട്ടീഷുകാര്‍ക്ക് എതിരെ പോരാടിയ ആദ്യകാല സ്വാതന്ത്ര്യ സമര പോരാളിയായ ഉയ്യലവാഡ നരസിംഹ റെഡ്ഡിയുടെ ജീവിത കഥ പറയുന്ന ചിത്രമാണ് നരസിംഹ റെഡ്ഡി. ചിത്രത്തില്‍ ചിരഞ്ജീവി ഗംഭീര പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നതെന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നു. 

റാം ചരണ്‍ തേജ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, വിജയ് സേതുപതി, ജഗപതി ബാബു ,കിച്ച സുദീപ്, നയന്‍താര, തമന്ന തുടങ്ങി വന്‍ താരനിരയാണ് അണി നിരന്നിരിക്കുന്നത്. സുരേന്ദര്‍ റഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 250കോടി ചെലവിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കന്നത്. മലയാളം ഉള്‍പ്പെടെ അഞ്ചു ഭാഷകളിലാണ് ചിത്രം തീയേറ്ററകളിലെത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്