ചലച്ചിത്രം

ബച്ചനും ഐശ്വര്യയും ജയറാമും അടക്കം വമ്പന്‍ താരനിര ; ചിത്രീകരണം തായ്‌ലന്‍ഡില്‍ ; മണിരത്‌നം ചിത്രം ഒരുങ്ങുന്നു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ : തമിഴിലെ സൂപ്പര്‍ സംവിധായകന്‍ മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ എന്ന മെഗാ ചിത്രത്തില്‍ ഒന്നിക്കുന്നത് വമ്പന്‍ താരനിര. അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ്, ജയറാം, വിക്രം, ജയം രവി, കാര്‍ത്തി, പാര്‍ഥിപന്‍, സത്യരാജ്, കീര്‍ത്തി സുരേഷ്, അമല പോള്‍,തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈരമുത്തുവാണ് ഗാനരചന. സംഗീതം എ ആര്‍ റഹ്മാന്‍. 

ചിത്രത്തിന്റെ ഷൂട്ടിംഗ് തായ്‌ലന്‍ഡിലെ വനത്തില്‍ ആയിരിക്കുമെന്ന വിവരവും പുറത്തുവന്നു. 100 ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ഒറ്റ ഷെഡ്യൂളില്‍ പ്രധാനഭാഗങ്ങളുടെയെല്ലാം ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് മണിരത്‌നം പദ്ധതിയിടുന്നത്. ഷൂട്ടിംഗിനായി താരങ്ങളെല്ലാം അവിടെ ക്യാംപ് ചെയ്യും. ഇതുവഴി താരങ്ങളുടെ കാള്‍ ഷീറ്റ് പ്രശ്‌നവും തലവേദനയാകില്ലെന്ന് നിര്‍മ്മാതാക്കള്‍ കണക്കുകൂട്ടുന്നു. 

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന കൃതിയെ ആധാരമാക്കിയാണ് മണിരത്‌നം ഈ ബിഗ് ബജറ്റ് ചിത്രം ഒരുക്കുന്നത്. ചോളസാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍മൊഴിവര്‍മ്മനെ (രാജരാജ ചോളന്‍ ഒന്നാമന്‍) കുറിച്ചുള്ളതാണ് ഈ കൃതി.  മണിരത്‌നത്തിന്റെ സ്വപ്ന പദ്ധതിയാണ് ഈ ചിത്രം. പൊന്നിയിന്‍ സെല്‍വനെ ആസ്പദമാക്കി 1958ല്‍ എം ജി ആര്‍ ചലച്ചിത്രം നിര്‍മിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അത് നടന്നില്ല. 

അരവിന്ദ് സ്വാമി, വിജയ് സേതുപതി, സിമ്പു, ജ്യോതിക, പ്രകാശ് രാജ് തുടങ്ങിയവരെ പ്രധാനകഥാപാത്രങ്ങളാക്കി ഒരുക്കിയ ചെക്ക ചിവന്ത വാനമായിരുന്നു മണിരത്‌നം അവസാനമായി സംവിധാനം ചെയ്തത്. 2018 സെപ്തംബറില്‍ പുറത്തിറങ്ങിയ ഈ ചിത്രം മികച്ച സാമ്പത്തിക വിജയം നേടിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി