ചലച്ചിത്രം

താൻ കൊറോണ ബാധിതനെന്ന് രാം ​ഗോപാൽ വർമ, ഏപ്രിൽ ഫൂൾ തമാശയ്ക്കെതിരെ രൂക്ഷ വിമർശനം

സമകാലിക മലയാളം ഡെസ്ക്

ല്ലാ വർഷത്തേയും പോലെയായിരുന്നില്ല ഇത്തവണത്തെ ഏപ്രിൽ ഫൂൾ ദിനം. കൊറോണയുടെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളാണ് സർക്കാർ നിർദേശിച്ചിരുന്നത്. വ്യാജ പ്രചരണം ചെറുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. എന്നാൽ എല്ലാ നിർദേശങ്ങളും കാറ്റിൽ പറത്തി തനിക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് പറഞ്ഞ് ആരാധകരെ ആശങ്കയിലാക്കിയിരിക്കുകയാണ് സംവിധായകൻ രാം ​ഗോപാൽ വർമ. 

തന്റെ കൊറോണ പരിശോധന ഫലം പോസിറ്റീവാണെന്ന് ഡോക്ടർ പറഞ്ഞു എന്നാണ് രാം ​ഗോപാൽ വർമ ട്വീറ്റ് ചെയ്തത്. തുടർന്ന് നിരവധി ആരാധകരാണ് ഞെട്ടൽ രേഖപ്പെടുത്തിയത്. സുഖവിവരം ചോദിക്കാനും അവർ മറന്നില്ല. അതിന് പിന്നാലെയാണ് അതൊരു ഏപ്രിൽ ഫൂൾ തമാശയാണെന്ന് വ്യക്തമാക്കി രാം​ ​ഗോപാൽ വർമ രം​ഗത്തെത്തിയത്. 

നിങ്ങളെ നിരാശരാക്കിയതിന് മാപ്പ്, ഇപ്പോൾ ഡോക്ടർ എന്നോട് പറയുകയാണ് അതൊരു ഏപ്രിൽ ഫൂൾ തമാശയായിരുന്നുവെന്ന്. തീർച്ചയായും തെറ്റ് എന്റേതല്ല. എന്നാണ് അദ്ദേഹം കുറിച്ചത്. ഇതോടെ രാമിനെതിരെ രൂക്ഷ വിമർശനവുമായി നിരവധിപേർ രം​ഗത്തെത്തി. ഇത്രയും പ്രതിസന്ധി നിലനിൽക്കുന്ന സമയത്ത് ഉത്തരവാദിത്വമില്ലാതെ പെരുമാറാൻ എങ്ങനെയാണ് കഴിഞ്ഞത് എന്നാണ് അവർ ചോദിക്കുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് സംവിധായകനെതിരേ നടപടിയെടുക്കണമെന്ന ശക്തമായ ആവശ്യവും ഉയരുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

ഇന്‍ഷുറന്‍സ് ക്ലെയിമിനായി സ്റ്റേഷനില്‍ എത്തേണ്ട; പോല്‍ ആപ്പില്‍ സേവനം സൗജന്യം

'ചെറുപ്പക്കാരെ ജീവിക്കാന്‍ സമ്മതിക്കില്ലേ?': വൈറലായി മമ്മൂട്ടിയുടെ പുത്തന്‍ ലുക്ക്

ഒടുവില്‍ ഷാരൂഖ് ഫോമിലെത്തി, കിടിലന്‍ ബാറ്റിങുമായി സായ് സുദര്‍ശനും; ആര്‍സിബിക്ക് ജയിക്കാന്‍ 201 റണ്‍സ്

'എട മോനേ ലൈസന്‍സൊണ്ടോ?': പേര് രഞ്ജിത് ​ഗം​ഗാധരൻ, വയസ് 46; രം​ഗണ്ണന്റെ ഡ്രൈവിങ് ലൈസൻസ് പുറത്തുവിട്ട് സംവിധായകൻ