ചലച്ചിത്രം

'10 ദിവസത്തിന് ശേഷം ആദ്യമായി പുറത്തിറങ്ങി, തിരിച്ചു വണ്ടിയോടിച്ചപ്പോൾ കരഞ്ഞുപോയി'; അനുഭവം പങ്കുവെച്ച് കനിഹ

സമകാലിക മലയാളം ഡെസ്ക്

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യം ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ എല്ലാവരുടേയും ജീവിതം വീടിനുള്ളിലാണ്. അത്യാവശ്യങ്ങൾക്ക് അല്ലാതെ ആരും പുറത്തിറങ്ങുന്നില്ല. ഇപ്പോൾ പത്ത് ദിവസത്തിന് ശേഷം ആദ്യമായി പുറത്തിറങ്ങിയപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് നടി കനിഹ. 

ദിവസങ്ങൾക്ക് ശേഷം അവശ്യസാധനങ്ങൾ വാങ്ങാനായാണ് താരം പുറത്തിറങ്ങിയത്. എന്നാൽ ഒഴിഞ്ഞ നിരത്തിലൂടെ വണ്ടിയോടിച്ചുവന്നപ്പോൾ താൻ കരഞ്ഞുപോയി എന്നാണ് കനിഹ കുറിക്കുന്നത്. ഒഴിഞ്ഞ റോഡിന്റേയും സൂപ്പർമാർക്കറ്റിൽ ക്യൂ നിൽക്കുന്നതിന്റേയും ചിത്രങ്ങൾക്കൊപ്പമാണ് കനിഹയുടെ പോസ്റ്റ്.

കനിഹയുടെ കുറിപ്പ് വായിക്കാം

കഴിഞ്ഞ 10 ദിവസങ്ങളായി വീട്ടില്‍ കഴിയുകയായിരുന്നു. അവശ്യസാധനങ്ങള്‍ വാങ്ങാന്‍ ആദ്യമായി പുറത്തിറങ്ങിയപ്പോഴാണ് യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞത്. നാം നേരിടുന്ന അവസ്ഥയുടെ യഥാര്‍ത്ഥ ചിത്രം ഉള്‍ക്കൊള്ളുക എന്നത് തീര്‍ത്തും ഉള്‍ക്കിടലം ഉണ്ടാക്കുന്ന ഒന്നാണ്. എന്താണെന്ന് അറിയില്ല, ഒഴിഞ്ഞ നിരത്തിലൂടെ തിരികെ വണ്ടിയോടിച്ച് പോന്നപ്പോള്‍ ഞാന്‍ കരഞ്ഞു പോയി. ഈ അവസ്ഥയുമായി നമ്മള്‍ പൊരുത്തപ്പെട്ടു കഴിഞ്ഞു. എന്താണ് സംഭവിക്കുന്നത് എന്ന് ധാരണയില്ലെങ്കിലും നമ്മുടെ കുട്ടികളും ഇതുമായി പൊരുത്തപ്പെട്ടിരിക്കുന്നു. അവര്‍ക്കറിയില്ല, എന്തുകൊണ്ടാണ് അവരെ പുറത്തു കളിക്കാന്‍ അനുവദിക്കാത്തതെന്ന്... എപ്പോഴും പുറത്തു ജീവിക്കുന്ന മുതിര്‍ന്നവര്‍ അകത്ത് അടച്ചിരിക്കുന്നതിന്റെ കാരണവും അവര്‍ക്ക് അറിയില്ല. നമ്മുടെ യാന്ത്രികമായ ജീവിതം തീര്‍ത്തും നിശ്ചലമായിരിക്കുന്നു. നമ്മില്‍ പലര്‍ക്കും ഇപ്പോള്‍ വരുമാനമില്ല. ഇതുവരെയുള്ള സമ്പാദ്യം ഉപയോഗിച്ചാണ് ഈ ദിവസങ്ങളെ നേരിടുന്നത്. ഇത് ഇനി എത്ര നാള്‍ നീളുമെന്ന് അറിയില്ല. ആകെ നമുക്കിപ്പോഴുള്ളത് പ്രതീക്ഷ മാത്രം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി