ചലച്ചിത്രം

'എപ്പോഴും വീടിന്റെ ജനാലകള്‍ അടച്ചിട്ടു, ഇറുകിയ വസ്ത്രം ധരിക്കുന്നത് വിലക്കി'; അച്ഛന്റെ ഓർമകൾ പങ്കുവെച്ച് പ്രിയങ്ക ചോപ്ര

സമകാലിക മലയാളം ഡെസ്ക്

കുട്ടിക്കാലത്ത് അച്ഛൻ തന്നെ ഒരുപാട് നിയന്ത്രിച്ചിരുന്നതായി തുറന്നു പറഞ്ഞ് നടി പ്രിയങ്ക ചോപ്ര. മോഡേൺ വസ്ത്രങ്ങൾ ധരിക്കുന്നത് അച്ഛൻ വിലക്കിയിരുന്നെന്നും ഇതിന്റെ പേരിലുള്ള തർക്കം ഈ​ഗോ പ്രശ്നങ്ങൾക്ക് കാരണമായി എന്നുമാണ് താരം പറയുന്നത്. ടാറ്റ്‌ലര്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. 

'യുഎസിലേക്ക് പോകുമ്പോള്‍ 12 വയസായിരുന്നു എന്റെ പ്രായം. ചുരുണ്ട മുടിയും പരന്ന നെഞ്ചുമുള്ള ഒരു കുട്ടി ആയിരുന്ന ഞാന്‍ തിരിച്ചെത്തുന്നത്  16 വയസ്സുള്ള പൂര്‍ണമായും ഒരു സ്ത്രീയായി  മാറിയിട്ടായിരുന്നു . അന്ന് എന്നെ കണ്ടപ്പോള്‍ അച്ഛന്‍ ശരിക്കും ഞെട്ടിപ്പോയി. തിരിച്ചെത്തിയ ആദ്യ ആഴ്ചകള്‍ എനിക്കു വേണ്ടി എന്തെല്ലാം ചെയ്യണമെന്ന് അദ്ദേഹത്തിന് ഒരു ധാരണയും  ഉണ്ടായിരുന്നില്ല. സ്‌കൂളില്‍ ആണ്‍കുട്ടികള്‍ എന്നെ പിന്തുടര്‍ന്നിരുന്നത് അച്ഛനെ അസ്വസ്ഥനാക്കിയിരുന്നു. എപ്പോഴും വീടിന്റെ ജനാലകള്‍ അടച്ചിടുകയും ഇറുകിയ വസ്ത്രം ധരിക്കുന്നതില്‍ നിന്ന് എന്നെ വിലക്കുകയും ചെയ്തു. ഇത് ഞങ്ങള്‍ക്കിടയില്‍ വലിയതോതിലുള്ള ഈഗോ പ്രശ്‌നങ്ങള്‍ ഉണ്ടാക്കി." പ്രിയങ്ക പറഞ്ഞു. 

എന്നാൽ പിന്നീട് അച്ഛൻ തന്റെ ഏറ്റവും അടുത്ത സുഹൃത്തായി മാറി എന്നാണ് താരം പറയുന്നത്. ജീവിതത്തിൽ എന്തു വേണമെങ്കിലും ചെയ്തോളാനാണ് അച്ഛൻ പറഞ്ഞത്. അത് തെറ്റായാലും തമാശയായാലും തന്നോട് വന്ന് പറയണമെന്നും എന്തുവന്നാലും എന്നോടൊപ്പം നിന്ന് സഹായിക്കും എന്നാണ് അച്ഛൻ പറഞ്ഞിരുന്നത്. 2013ലാണ് പ്രിയങ്കയുടെ അച്ഛൻ അന്തരിക്കുന്നത്. അച്ഛന്റെ ഓർമയ്ക്കായി പ്രിയങ്ക കയ്യിൽ ടാറ്റു ചെയ്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി