ചലച്ചിത്രം

ദിവസ വേതനക്കാർക്ക് 20 ലക്ഷം രൂപ നൽകി നയൻതാര

സമകാലിക മലയാളം ഡെസ്ക്

മിഴ് സിനിമാ ഇൻ‍ഡസ്ട്രിയിലെ ദിവസവേതനക്കാർക്ക് 20 ലക്ഷം രൂപ സാമ്പത്തിക സഹായം നൽകി ലോഡി സൂപ്പർസ്റ്റാർ നയൻതാര. ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ(ഫെഫ്‌സി) യ്ക്കാണ് താരം സംഭാവന നൽകിയത്. തമിഴ് സിനിമയിലെ സൂപ്പർതാരങ്ങൾക്ക് പിന്നാലെയാണ് ലേഡി സൂപ്പർസ്റ്റാറും സഹായവുമായി എത്തിയത്. 

കൊറോണയുടെ പശ്ചാത്തലത്തിൽ ഷൂട്ടിങ് നിർത്തിവെച്ചത് ദിവസ വേതനക്കാർക്ക് തിരിച്ചടിയായിരുന്നു. പ്രതിസന്ധിയിലായവരെ സഹായിക്കാൻ ഫെഫ്സി താരങ്ങളോട് ആവശ്യപ്പെട്ടിരുന്നു. നടന്മാർ സഹായവുമായി എത്തിയെങ്കിലും നടിമാർ സഹായം നൽകാത്തത് വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. അതിന് പിന്നാലെയാണ് നയൻതാര സംഭാവന നൽകിയത്. നടി ഐശ്വര്യ രാജേഷും സഹായം നൽകിയിട്ടുണ്ട്. 

സൂര്യ. വിജയ് സേതുപതി, രജനികാന്ത് തുടങ്ങി നിരവധി താരങ്ങളാണ് ഇതിനോടകം പണം നൽകിയിരിക്കുന്നത്. കൂടാതെ മുഖ്യമന്ത്രിയുടേയും പ്രധാനമന്ത്രിയുടേയും ദുരിതാശ്വാസ നിധിയിലേക്കും പണം നൽകിയവരുമുണ്ട്. തമിഴിൽ വലിയ മുതൽമുടക്കിൽ ഒരുങ്ങുന്ന നിരവധി സിനിമകളുടെ ചിത്രീകരണമാണ് താൽക്കാലികമായി മുടങ്ങി കിടക്കുന്നത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ല; പുരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്‍മാറി

എന്തുകൊണ്ട് രോഹിത് ഇംപാക്ട് പ്ലെയര്‍ ആയി? കാരണം വെളിപ്പെടുത്തി പിയൂഷ് ചൗള

17 രോഗികളെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊന്നു; യുഎസ് നഴ്‌സിന് 700 വര്‍ഷം തടവ് ശിക്ഷ

വെള്ളം നനക്കലല്ല കൈ കഴുകല്‍; രോ​ഗാണുക്കളെ പ്രതിരോധിക്കാൻ ശീലമാക്കാം ശുചിത്വം