ചലച്ചിത്രം

'ഇത് ശ്രേയയുടെ അപ്പ, അവൾക്കു വേണ്ടി പാടിയത്'; മകളെ മടിയിലിരുത്തി ​ഹരീഷിന്റെ പാട്ട്, വിഡിയോ  

സമകാലിക മലയാളം ഡെസ്ക്

കൾ ശ്രേയയെ മടിയിലിരുത്തി പാട്ടുപാടി ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ. ‘താമരക്കണ്ണനുറങ്ങേണം കണ്ണും പൂട്ടിയുറങ്ങേണം’ എന്ന ഗാനമാണ് ഹരീഷ് മകൾക്കായി ആലപിച്ചത്. ഒരു മിനിറ്റിലേറെ ദൈർഘ്യമുള്ള വിഡിയോ തന്റെ ഫേസ്ബുക്ക് പേജിലൂടെ ഹരീഷ് പങ്കുവച്ചു. 

"ശ്രേയയുടെ അപ്പ , അവൾക്കു വേണ്ടി പാടിയത് ...
‘താമര കണ്ണനുറങ്ങേണം ...'
കൈതപ്രത്തിന്റെ മനോഹരമായ വരികൾക്ക് എസ് പി വെങ്കടേഷ് ഇന്റെ melody ഉം ദാസേട്ടന്റെയും ചിത്ര ചേച്ചിയുടെയും ശബ്ദവും...", എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പോസറ്റു ചെയ്തിരിക്കുന്നത്. മകൾക്ക് സ്നേഹചുംബനം നൽകിയാണ് വിഡിയോ അവസാനിക്കുന്നത്.

1993-ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം വാത്സല്യത്തിലെ ഗാനമാണിത്. മകൾ ഭാ​ഗ്യവതിയാണെന്നും ഈ വിഡിയോ എന്നെന്നേക്കുമായി സൂക്ഷിച്ചുവയ്ക്കണമെന്നുമൊക്കെ ആരാധകർ കുറിച്ചു.  അപ്പയും മകളും വളരെ ക്യൂട്ട് ആണെന്നും അച്ഛന്റെ സ്നേഹവും വാത്സല്യവുമാണ് പാട്ടിൽ തെളിയുന്നതെന്നും ആരാധകർ കമന്റുകളിൽ കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'സിബിഐയുടെ പ്രവര്‍ത്തനം ഞങ്ങളുടെ നിയന്ത്രണത്തിലല്ല'; കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പാമ്പുകടിയേറ്റ് മരിച്ചു; ഉയിര്‍ത്തേഴുന്നേല്‍ക്കുമെന്ന് കരുതി 20കാരന്റെ മൃതദേഹം ഗംഗയില്‍ കെട്ടിയിട്ടത് രണ്ടുദിവസം; വീഡിയോ

യുഎഇയില്‍ കനത്ത മഴയും ഇടിമിന്നലും; വിമാനം, ബസ് സര്‍വീസുകള്‍ റദ്ദാക്കി

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''