ചലച്ചിത്രം

അമേരിക്കൻ ​സം​ഗീതത്തിന് വീണ്ടും നഷ്ടം; കൊറോണ ബാധിതനായിരുന്ന ജോൺ പ്രൈൻ വിടപറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

മേരിക്കയിൽ കൊറോണ പിടിമുറുക്കുകയാണ്. സിനിമ- സം​ഗീത രം​ഗത്തും വമ്പൻ നഷ്ടങ്ങളാണ് കൊറോണ വരുത്തിയിരിക്കുന്നത്. ​ഗായകൻ ജോൺ പ്രൈൻ ആണ് വൈറസിന്റെ പുതിയ ഇര. 73 കാരനായ ജോൺ പ്രൈൻ ചൊവ്വാഴ്ചയാണ് മരിച്ചത്. 

മാർച്ച് അവസാന ആഴ്ചയിലാണ് ജോൺ പ്രൈനിന്  കൊറോണ ബാധ സ്ഥിരീകരിച്ചത്. തുടർന്ന് സ്ഥിതി ​ഗുരുതരമായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും തുടര്‍ന്ന് അന്നനാളത്തിലേക്ക് ട്യൂബ് ഇട്ടാണ് ശ്വസനം നടത്തിയിരുന്നത്.  പ്രൈന്‍ രാജ്യത്തെ ഏറ്റവും പ്രശസ്ത ഫോക് സംഗീതജ്ഞരിലൊരാളാണ്. ഗാനരചയിതാവും ഗായകനുമായ പ്രൈന്‍ രണ്ടുമാസം മുമ്പാണ് സമഗ്രസംഭാവനയ്ക്കുള്ള ഗ്രാമി പുരസ്‌കാരം നേടിയത്. രണ്ടു തവണ അര്‍ബുദരോഗം പിടിപെട്ടിരുന്നു.

1970 ക​ളു​ടെ തു​ട​ക്ക​ത്തി​ലാ​ണ് പ്രി​ൻ ശ്രദ്ധനേടുന്നത്. ഐ​തി​ഹാ​സി​ക ജാ​സ് താ​രം മൈ​ൽ​സ് ഡേ​വി​സി​ന്‍റെ ശി​ഷ്യ​നാ​യി​രു​ന്നു റോ​ണി. ദ ​വി​സി​റ്റ്, ല​വ് ജോ​ൺ​സ് എ​ന്നീ ച​ല​ച്ചി​ത്ര​ങ്ങ​ളു​ടെ സം​ഗീ​ത​സം​വി​ധാ​ന​ത്തി​ൽ പ​ങ്കു​വ​ഹി​ച്ചു. പി​യാ​നോ വാ​യ​ന​ക്കാ​രി ഗെ​റി അ​ല​ൻ ആ​യി​രു​ന്നു ഭാ​ര്യ. ര​ണ്ടു പു​ത്രി​മാ​രു​ണ്ട്. ഫൗ​ണ്ട​ൻ​സ് ഓ​ഫ് വെ​യ്ൻ എ​ന്ന റോ​ക്ക് ട്രൂ​പ്പി​ന്‍റെ സ​ഹ​സ്ഥാ​പ​ക​നാ​ണ് ഷ്‌​ലെ​സിം​ഗ​ർ. ടോം ​ഹാ​ങ്ക്സി​ന്‍റെ ‘ദാ​റ്റ് തിം​ഗ് യു ​ഡു’​വി​ൽ ഗാ​ന​ര​ച​യി​താ​വാ​യി​രു​ന്നു. എ ​കോ​ർ​ബ​ർ​ട്ട് ക്രി​സ്മ​സ് - ദ ​ഗ്രേ​റ്റ​സ്റ്റ് ഗി​ഫ്റ്റ് ഓ​ഫ് ഓ​ൾ എ​ന്ന കോ​മ​ഡി ചി​ത്ര​ത്തി​ന് 2009-ൽ ​ഗ്രാ​മി ല​ഭി​ച്ചു. മൂ​ന്നു​ത​വ​ണ എ​മ്മി അ​വാ​ർ​ഡി​നും അ​ർ​ഹനായി. 

കൊറോണ ബാധിച്ച് ഇതിനോടകം നിരവധി പ്രമുഖർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ജാ​സ് സം​ഗീ​ത​ജ്ഞ​ൻ എ​ല്ലി​സ് മാ​ർ​സ​ലി​സ് ജൂ​ണി​യ​ർ (85), വാ​ല​സ് റോ​ണി (59), റോ​ക്ക് ഗാ​യ​ക​നും ഗാ​ന​ര​ച​യി​താ​വു​മാ​യ ആ​ഡം ഷ്‌​ലെ​സിം​ഗ​ർ (52) എന്നിവരാണ് നഷ്ടപ്പെട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

തനിക്കും കുടുംബത്തിനും നേരെ സൈബർ ആക്രമണം, കോൺസിൽ യോ​ഗത്തിൽ വിതുമ്പി മേയർ; ഡ്രൈവര്‍ക്കെതിരെ പ്രമേയം

ഇടവിട്ട മഴയും അമിതമായ ചൂടും പകര്‍ച്ചവ്യാധികള്‍ക്ക് സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

'' ഞങ്ങള്‍ക്കിഷ്ടം കറുപ്പ്, നീല, ചുവപ്പ്. നീല ആകാശം. ഞങ്ങളുടെ ചുവന്ന മണ്ണ്. ഞങ്ങളുടെ കറുപ്പ്''