ചലച്ചിത്രം

നടി ഷെഫാലിക്ക് കോവിഡ് ബാധയെന്ന് ഫേസ്ബുക്ക് പോസ്റ്റ്; ഹാക്ക് ചെയ്യപ്പെട്ടെന്ന് വെളിപ്പെടുത്തല്‍, വിശദീകരണം 

സമകാലിക മലയാളം ഡെസ്ക്

ടി ഷെഫാലി ഷാ കോവിഡ് ബാധിതയാണെന്ന വിവരം ഞെട്ടലോടെയാണ് താരത്തിന്റെ ആരാധകര്‍ അറിഞ്ഞത്. താരത്തിനും കുടുംബത്തിനും കോവിഡ് 19 സ്ഥിരീകരിച്ചു എന്നാണ് പുറത്തുവന്ന വിവരം. ഷെഫാലിയുടെ തന്നെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം ആദ്യം പുറത്തുവന്നത്. എന്നാല്‍ തനിക്ക് രോഗമില്ലെന്നും ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരമിപ്പോള്‍. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഷെഫാലിയുടെ പുതിയ വെളിപ്പെടുത്തല്‍. 

' ഞാന്‍ വളരെ സുഖമായിരിക്കുന്നു. ഈ സാഹചര്യം മറ്റുള്ളവരെ പോലെ ഞാനും കൈകാര്യം ചെയ്യുകയാണ്. വീട്ടിലുള്ള എല്ലാവര്‍ക്കും സുഖമാണ് അവര്‍ സുരക്ഷിതരുമാണ്. ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നതു പോലെ ഞങ്ങള്‍ക്കാര്‍ക്കും കൊറോണ ബാധിച്ചിട്ടില്ല'' ഷെഫാലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും ഒരുപാട് മെസേജുകളാണ് ഇതേ തുടര്‍ന്ന് തനിക്ക് ലഭിച്ചതെന്നും താരം കുറിച്ചു. പലരും ഫോണ്‍ നമ്പര്‍ സഹിതമാണ് മെസേജുകള്‍ അയച്ചത്. എനിക്ക് യാതൊരു പരിചയവും ഇല്ലാത്തവര്‍ കൂടെ അക്കൂട്ടത്തിലുണ്ട്. സുഹൃത്തുക്കള്‍ മുതല്‍ അപരിചര്‍ വരെ അയച്ച സന്ദേശങ്ങള്‍ വളരെ ഹൃദ്യമായിരുന്നു. ആ കരുതല്‍ ഞാനൊരു നടിയായതുകൊണ്ട് പ്രകടിപ്പിച്ചതാണെന്ന് കരുതുന്നില്ല മറിച്ച് അത് ഒരു സഹജീവിയോടുള്ള കടമ നിറവേറ്റലായിരുന്നു, താരം കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ പരസ്യബോര്‍ഡ് തകര്‍ന്ന് അപകടം: മരണം 14 ആയി; 60 ലേറെ പരിക്ക്

വാഹനാപകടം; നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരം​ഗൻ മരിച്ചു

ആംബുലന്‍സ് വൈദ്യുതി പോസ്റ്റിലിടിച്ച് കത്തി; രോഗി വെന്തുമരിച്ചു

കളി മഴ മുടക്കി; പ്ലേ ഓഫ് കാണാതെ ഗുജറാത്തും പുറത്ത്

ഇന്നും പരക്കെ മഴ; 'കള്ളക്കടൽ' പ്രതിഭാസം, ഉയർന്ന തിരമാലയ്ക്ക് സാധ്യത; മുന്നറിയിപ്പ്