ചലച്ചിത്രം

'13ാം വയസിൽ സീതയായി നാടകം കളിച്ചു, അച്ഛൻ വഴക്കുപറഞ്ഞു'; കങ്കണയുടെ ഓർമ്മച്ചിത്രം പങ്കുവെച്ച് രം​ഗോലി

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ സൂപ്പർ നായികയാണ് കങ്കണ റണാവത്ത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ തന്റെ പഴയ ഓർമകൾ ആരാധകരുമായി പങ്കുവെക്കുന്ന തിരക്കിലാണ് താരം. ഇപ്പോൾ താരത്തെക്കുറിച്ചുള്ള മനോഹരമായ ഓർമ പങ്കുവെക്കുകയാണ് സഹോദരി രം​ഗോലി. സ്കൂൾ കാലഘട്ടത്തിൽ നാടകത്തിൽ സീതയായതിനെ കുറിച്ചാണ് താരം പറയുന്നത്. ചുവന്ന സാരിയുട‌ുത്ത് നിൽക്കുന്ന കങ്കണയുടെ ചിത്രത്തിനൊപ്പമാണ് കുറിപ്പ്. 

കങ്കണയുടെ സ്കൂളിലെ രാമായണ നാടകത്തിൽ നിന്നുള്ള ചിത്രം പങ്കുവെക്കുകയാണ്. മേക്കപ്പും കോസ്റ്റ്യൂം ഡയറക്ഷനും കങ്കണ തന്നെയാണ്. ഏകദേശം 13 വയസാണ് അവൾക്കും. ഇങ്ങനെ വേഷം ധരിക്കുന്നതിന് അച്ഛനിൽ നിന്ന് ഒരുപാട് ചീത്ത അവൾക്ക് കിട്ടാറുണ്ട്. എന്നാൽ അവൾ അതൊന്നും കാര്യമാക്കാറില്ല- കങ്കണ ട്വിറ്ററിൽ കുറിച്ചു. തന്റെ രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് കങ്കണയുടെ ചിത്രം. 

കങ്കണയുടെ കുട്ടിക്കാല ചിത്രത്തെ പുകഴ്ത്തി നിരവധി ആരാധകരാണ് എത്തുന്നത്. കുട്ടിക്കാലത്തും സ്റ്റാർ ആയിരുന്നല്ലേ ആരാധകരുടെ കമന്റ്. നേരത്തെ 15ാം വയസിൽ വീടു വിട്ടതിന് കുറിച്ചും ലഹരിക്ക് അടിമയായതിനെ കുറിച്ചും താരം പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

പ്രസിഡന്റ് പദത്തിൽ അഞ്ചാം വട്ടം; പുടിൻ വീണ്ടും അധികാരമേറ്റു

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം