ചലച്ചിത്രം

ഈ താരപുത്രി അഞ്ചു ദിവസം കൊണ്ട് വരച്ചു നേടിയത് 70,000 രൂപ; മുഴുവൻ പണവും തെരുവു നായയ്ക്ക് ഭക്ഷണം നൽകാൻ

സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗണിനെ തുടർന്ന് ദുരിതത്തിലായ തെരുവുനായ്ക്കൾക്ക് സഹായം എത്തിക്കാനായി പടം വരച്ച് ബോളിവുഡ് സൂപ്പർസംവിധായിക ഫറ ഖാന്റെ മകൾ അന്യ. 12 വയസുകാരിയായ താരപുത്രി 70,000 രൂപയാണ് സമ്പാദിച്ചത്. ലോക്ക്ഡൗണിനെ തുടർന്ന് തെരുവിൽ കഴിയുന്ന നായകളെ സഹായിക്കാനാണ്  ഈ പണം ഉപയോ​ഗിക്കുക. 

കഴിഞ്ഞ ആഴ്ച സോഷ്യൽ മീഡിയയിലൂടെ പടം വരച്ച് പണമുണ്ടാക്കാനുള്ള മകളുടെ പദ്ധതിയെക്കുറിച്ച് ഫറ ഖാൻ പറഞ്ഞത്. വളത്തുമൃ​ഗങ്ങളു‌െ പടം അന്യ വരക്കുമെന്നും അതിന് ആയിരം രൂപയ്ക്ക് വിൽക്കുമെന്നുമാണ് ഫറ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചത് ഇന്നലെ മകൾ നേടിയ പണത്തെക്കുറിച്ച് വ്യക്തമാക്കി മറ്റൊരു കുറിപ്പ് പങ്കുവെച്ചു. അഞ്ച് ദിവസത്തിനുള്ളിൽ 70,000 രൂപയാണ് അന്യ സമാഹരിച്ചത്. ഈ പണം മുഴുവൻ തെരുവു നായയ്ക്ക് ഭക്ഷണം നൽകാനായി ഉപയോ​ഗിക്കും. മകളുടെ സ്കെച്ച് വാങ്ങാൻ തയാറായ എല്ലാവരോടും ഫറ നന്ദി പറയാനും മറന്നില്ല. 

നിരവധി പേരാണ് അന്യയുടെ ശ്രമങ്ങളെ പുകഴ്ത്തിക്കൊണ്ട് രം​ഗത്തെത്തുന്നത്. നിരവധി താരങ്ങളാണ് അന്യയുടെ ചിത്രങ്ങൾ വാങ്ങിയത്. മകൾ പടം വരക്കുന്നതിന്റെ വിഡിയോയും ഫറ പങ്കുവെച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ

കനത്ത മഴ, ബ്രസീലില്‍ വെള്ളപ്പൊക്കം; പ്രളയക്കെടുതിയില്‍ 56 മരണം

പ്രതിഷേധങ്ങള്‍ക്ക് തല്‍ക്കാലം വിട; സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ പുനരാരംഭിക്കും