ചലച്ചിത്രം

ക്വാറന്റീനിൽ ആയിട്ട് ഒരുമാസത്തിലേറെ, ഞങ്ങൾ സുരക്ഷിതരാണ്; അമേരിക്കയിൽ സംവൃതയും കുടുംബവും 

സമകാലിക മലയാളം ഡെസ്ക്

കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് ക്വാറന്റിനിലാണെങ്കിലും തങ്ങൾ സുരക്ഷിതരാണെന്ന് നടി സംവൃത സുനിൽ. മക്കളായ അഗസ്ത്യയ്ക്കും രുദ്രയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് അമേരിക്കയിൽ നിന്നുള്ള വിശേഷങ്ങൾ താരം അറിയിച്ചത്. വിഷു ആഘോഷത്തിന്റെ ചിത്രം പങ്കുവച്ചതിന് പിന്നാലെയാണ് മക്കൾക്കൊപ്പമുള്ള ചിത്രം താരം പങ്കിട്ടത്. 

‘ക്വാറന്റീനിൽ ആയിട്ട് ഇപ്പോൾ ഒരുമാസത്തിലേറെയായി. പക്ഷെ എനിക്കൊന്നിനും സമയമില്ല കാരണം എന്റെ കൈകൾ എപ്പോഴും തിരക്കിലാണ്. ഈ സമയം കുടുംബവുമൊത്ത് ചിലവഴിക്കാൻ അവസരം കിട്ടിയതിന് ഒരുപാട് നന്ദിയുണ്ട്.  സുഖവിവരങ്ങൾ തിരക്കിയവരോട്, ഞങ്ങൾ ഇവിടെ സുരക്ഷിതരാണ്. എല്ലാം വളരെ വേഗം ശരിയാകുമെന്ന് വിശ്വസിക്കുന്നു പ്രാർത്ഥിക്കുന്നു.’–സംവൃത കുറിച്ചു.

കഴിഞ്ഞ ഫെബ്രുവരി 20നായിരുന്നു സംവൃതയ്ക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നത്. രുദ്രയുടെ ആദ്യ വിഷു കൂടിയാണ് കടന്നുപോയത്. 2012 ലായിരുന്നു സംവൃതയും അഖില്‍ ജയരാജും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ടുനിന്ന താരം അമേരിക്കയിൽ എന്‍ജീനിയറായ ഭര്‍ത്താവിനൊപ്പം സ്ഥിരതമാസമാക്കുകയായിരുന്നു. 2015 ഫെബ്രുവരി 21 നാണ് ഇവർക്ക് ആദ്യത്തെ കുഞ്ഞ് പിറന്നത്. മകന്‍ വലുതായതിന് ശേഷം അഭിനയ ജീവിതത്തിലേക്ക് തിരിച്ചെത്തിയ സംവൃത കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലേക്ക് എത്തിയ സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന സിനിമയിൽ അഭിനയിച്ചു.  നോർത്ത് കലിഫോർണിയയിലാണ് സംവൃത താമസിക്കുന്നത്.


.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

വടകരയില്‍ വര്‍ഗീയതക്കെതിരെ പ്രചാരണം നടത്തുമെന്ന യുഡിഎഫ് തീരുമാനം പരിഹാസ്യം: ഇ പി ജയരാജന്‍

ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍