ചലച്ചിത്രം

'നിനക്ക് കിട്ടിയ തേപ്പിന്റെ കഥയല്ല ഞാൻ എഴുതിയത്'; വിമർശകനോട് ദേഷ്യപ്പെട്ട് ഉണ്ണി മുകുന്ദൻ

സമകാലിക മലയാളം ഡെസ്ക്

കൊറോണ ലോക്ക്ഡൗണിനെ തുടർന്ന് തൃശൂർ പൂരം റദ്ദാക്കിയത് പൂരപ്രേമികളെ വിഷമത്തിലാക്കിയിരിക്കുകയാണ്. തുടർന്ന് ആശ്വാസവാക്കുകളുമായി നടൻ ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ  പോസ്റ്റ് ചെയ്ത കുറിപ്പ് വൈറലായിരുന്നു. പോസ്റ്റിന് താഴെ കമന്റ് ചെയ്ത ആൾക്ക് താരം നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചയാവുകയാണ്. 

''ഇത്രയും കഥയുടെ ആവശ്യം എന്താ, പൂരം ഉപേക്ഷിച്ചു എന്ന് പറഞ്ഞാ പോരെ'' എന്നായിരുന്നു കമന്റ്. ഇതിന് താരം രൂക്ഷമായാണ് പ്രതികരിച്ചത്. ‘നിനക്ക് കിട്ടിയ തേപ്പിന്റെ കഥയല്ല ഞാൻ എഴുതിയത്... അതുകൊണ്ട് രണ്ടു മൂന്ന് വാക്കിൽ ഒതുക്കാൻ പറ്റിയില്ല. ഇത് തൃശൂർ പൂരത്തെ പറ്റിയാണ്. ചില കാര്യങ്ങൾക്ക് അതിന്റേതായ മര്യാദ കൊടുക്കണം'' എന്നായിരുന്നു ഉണ്ണി മുകുന്ദന്റെ മറുപടി. താരത്തിനെ വിമർശിച്ചും പിന്തുണച്ചും നിരവധി പേർ രം​ഗത്തെത്തുന്നുണ്ട്. ‌

ലോകമെമ്പാടുമുള്ള പൂര പ്രേമികൾക് നിരാശ സമ്മാനിക്കുന്നതാണെങ്കിലും ലോകം മുഴുവൻ പടർന്നു പിടിച്ചിരിക്കുന്ന കോവിഡ് 19 എന്ന മഹാമാരിയെ തുരത്താൻ ഉള്ള പോരാട്ടമാണ് ഇതെന്നാണ് ഉണ്ണി മുകുന്ദൻ കുറിച്ചു. രാജ്യ തലപര്യം മാത്രം മുൻഗണയിൽ എടുക്കുന്ന ഭരണ സംവിധാനങ്ങളും, സംഘടനകളും, അതനുസരിക്കുന്ന ജനങ്ങളും ഉള്ളതാണ് ഭാരതത്തിന്റെ നട്ടെല്ലെന്നും താരം കുറിച്ചു. ഈ വർഷം നഷ്ടപെട്ട എല്ലാ ആഘോഷങ്ങളും പൂർവാധികം ഭംഗിയായി അടുത്ത വർഷം കൊണ്ടാടാൻ കഴിയട്ടെ എന്ന പ്രാർത്ഥനയോ‌ടെയാണ് താരം കുറിപ്പ് അവസാനിപ്പിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ 67% സ്ത്രീകള്‍ , 33 % പുരുഷന്‍മാര്‍; ഉന്നത ജുഡീഷ്യറി റിവേഴ്‌സിലും

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍