ചലച്ചിത്രം

പഴംപൊരി പോലെ ഒരു ചക്കപ്പൊരി; പുത്തൽ പരീക്ഷണവുമായി നവ്യ, കൊതിയൂറും വിഭവം 

സമകാലിക മലയാളം ഡെസ്ക്


ഡാൽ​ഗോന കോഫി മുതൽ ചക്കക്കുരു ഷേക്ക് വരെ പരീക്ഷണങ്ങളുടെ എല്ലാ സാധ്യതയും ലോക്ക്ഡൗൺ കാലത്ത് പ്രയോ​ഗിച്ച നടിയാണ് നവ്യ നായർ. ഇപ്പോഴിതാ വീണ്ടും വീട്ടിലെ ചക്കവിശേഷം പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരം.

പഴംപൊരി പോലെ ചക്ക കൊണ്ട് ചക്കപ്പൊരി ഉണ്ടാക്കിയാണ് താരം ആരാധകരെ കൊതിപ്പിച്ചിരിക്കുന്നത്. "വീട്ടിൽ ഒരുപാട് ചക്കയുണ്ടെങ്കിൽ ഇത്തരത്തിൽ അമ്മ പലപല പരീക്ഷണങ്ങള്‍ നടത്തും. ചക്ക ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ ചക്കപൊരി ഏറെ ഇഷ്ടപ്പെടും, നമ്മുടെ പഴംപൊരി പോലെയൊന്നാണിത്". പക്ഷേ ചക്കപഴം ചുമ്മ കഴിക്കുന്നതാണ് തനിക്കിഷ്ടമെന്നും നവ്യ കുറിപ്പിൽ ചേർത്തിട്ടുണ്ട്. 

സോഷ്യൽ മീഡിയയിൽ ആക്ടീവായ നവ്യ ലോക്ക്ഡൗൺ പ്രമാണിച്ച കൂടുതൽ സജീവമായി ഇൻസ്റ്റ​ഗ്രാമിൽ നിറയുകയായിരുന്നു. ജാൻ എന്ന് വിളിക്കുന്ന മകൾ സായ് ക‍ൃഷ്ണയുടെ വിശേഷങ്ങളാണ് ഏറെയും പങ്കുവയ്ക്കാറ്. 

വിവാഹശേഷം സിനിമകളിൽ നിന്ന് വി‌ട്ടുനിൽക്കുകയായിരുന്ന നവ്യ ഒരുത്തി എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തുകയാണ്. ബോട്ടിലെ കണ്ടക്ടറായ വീട്ടമ്മയുടെ വേഷമാണ് ചിത്രത്തിൽ നവ്യ അവതരിപ്പിക്കുന്നത്. നവ്യക്കൊപ്പം വിനായകൻ, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, കൃഷ്ണപ്രസാദ്‌ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വി.കെ. പ്രകാശ് ആണ് സംവിധാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു

'ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും'

തായ്‌ലൻഡിൽ പാരാഗ്ളൈഡിംഗിനിടെ അപകടം; ചീരഞ്ചിറ സ്‌കൂളിലെ പ്രധാനാധ്യാപിക മരിച്ചു

ശ്രമിച്ചു, പക്ഷേ വീണു! ത്രില്ലറില്‍ ഡല്‍ഹിയോട് തോറ്റ് മുംബൈ