ചലച്ചിത്രം

'ചെക്ക് കിട്ടിയ കാലം മറന്നു'; പിഷാരടിയുടെ തമാശയ്ക്ക് തലകുത്തി ചിരിച്ച് താരങ്ങൾ 

സമകാലിക മലയാളം ഡെസ്ക്

ന്തു പറയുമ്പോഴും തമാശയുടെ മേമ്പൊടി ചാർത്തുന്നത് നടനും സംവിധായകനും അവതാരകനുമൊക്കെയായ മലയാളികളുടെ സർവ്വകലാവല്ലഭൻ രമേശ് പിഷാരടിക്ക് പതിവാണ്. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിലും പിഷാരടി ഹിറ്റാണ്. താരത്തിന്റെ പോസ്റ്റുകളെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. 

‌ഏത് ചിത്രം പങ്കുവച്ചാലും അതിനൊപ്പം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു ക്യാപ്ഷൻ പിഷാരടിയുടെ മാസ്റ്റർപീസാണ്. ഇപ്പോഴിതാ താരം ഇൻസ്റ്റ​​ഗ്രാമൽ പങ്കുവച്ച ഏറ്റവും പുതിയ ചിത്രവും അങ്ങനെതന്നെ. സുഹൃത്തും തിരക്കഥാകൃത്തുമായ ഹരി പി നായർക്കൊപ്പം ചെസ്സ് കളിക്കുന്നൊരു ചിത്രമാണ് പിഷാരടി ഷെയർ ചെയ്തിരിക്കുന്നത്. ചെസ്സുകളിയും ജീവിതയാഥാർത്ഥ്യവും ചേർത്ത് കിടിലൻ ഒരു ക്യാപ്ഷനും നൽകി. 

‘ചെക്ക്’ കിട്ടിയ കാലം മറന്നു എന്നാണ് ഫോട്ടോയ്ക്ക് താരം നൽകിയ അടിക്കുറിപ്പ്. ലോക്ക്ഡൗൺ പശ്ചാതലത്തിൽ ഏറ്റവും അനുയോജ്യമായ ക്യാപ്ഷൻ എന്നാണ് ആരാധകരുടെ അഭിപ്രായം. പോസ്റ്റിന് കണ്ട് ചിരിച്ചവരുടെ കൂടെ സിനിമാതാരങ്ങലു പിന്നണി​ഗായകരുമൊക്കെയുണ്ട്. ഗീതു മോഹൻദാസ്, നവ്യ നായർ, സിതാര കൃഷ്ണകുമാർ, ദീപ്തി വിധുപ്രതാപ്, രചന നാരായണൻകുട്ടി എന്നിങ്ങനെ നീളുന്നു പിഷാരടിയുടെ പോസ്റ്റിന് കമന്റ് കുറിച്ചവരുടെ നിര. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ