ചലച്ചിത്രം

ബോളിവുഡ് നടന്‍ അജാസ് ഖാന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബോളിവുഡ് നടന്‍ അജാസ് ഖാന്‍ അറസ്റ്റില്‍. ഫെയ്‌സ്ബുക്ക് ലൈവിനിടെ വര്‍ഗീയത പരത്തുന്ന തരത്തില്‍ സംസാരിച്ചതിന് മുംബൈ സൈബര്‍ പോലീസാണ് നടനെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്ക് ലൈവില്‍ സംസാരിക്കുന്നതിനിടയിലാണ് രാജ്യത്തെ നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെതിരെയും വര്‍ഗീയവിഷം പരത്തുന്ന തരത്തില്‍ സംസാരിച്ചത്. ഇതിനെത്തുടര്‍ന്ന് സോഷ്യല്‍മീഡിയയില്‍ നിരവധി പേര്‍ നടനെതിരെ പരാതികളുന്നയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് അറസ്റ്റ്.

മുമ്പും സമാനമായ രീതിയില്‍ പോസറ്റിട്ടതിനെ മുന്‍പും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊതുജനങ്ങള്‍ക്കിടയില്‍ വര്‍ഗീയ സ്പര്‍ധയുണ്ടാക്കുന്നതും വ്യത്യസ്ത മതങ്ങളിലെ ജനവിഭാഗങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തുന്ന തരത്തിലുള്ള വീഡിയോകളാണ് അജാസ് ഖാന്‍ പോസ്റ്റ് ചെയ്തതെന്നും പോലീസ് പറയുന്നു.

വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഐ പി സി 153 എ തുടങ്ങിയ വകുപ്പുകളിലായാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.2018 ഒക്ടോബറില്‍ മയക്കുമരുന്ന് കൈവശം വച്ചതിന്റെ പേരില്‍ മുംബൈയിലെ ഒരു ഹോട്ടലില്‍ വച്ച് നടനെ പോലീസ് പിടികൂടിയിരുന്നു. 2016ല്‍ ബ്യൂട്ടി പാര്‍ലറില്‍ ജോലി ചെയ്യുന്ന യുവതിയ്ക്ക് അശ്ലീല സന്ദേശങ്ങളും നഗ്‌നഫോട്ടോകളും അയച്ചതിന്റെ പേരിലും നടന്‍ അറസ്റ്റിലായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ