ചലച്ചിത്രം

103 പേർ സിനിമ പഠിച്ചു, ദുരിതാശ്വാസനിധിയിലേയ്ക്ക് 32,100 രൂപ; അടുത്ത ലൈവ് ക്ലാസ് നാളെ 

സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗൺ കാലത്ത് സിനിമ സംവിധാനം, ചിത്രസംയോജനം, ക്യാമറ എന്നീ തലങ്ങളെകുറിച്ച് കൂടുതലറിയാൻ അവസരമൊരുക്കിയിരിക്കുകയാണ് ഡ്രീംകാച്ചര്‍. നിവിൻ പോളി ചിത്രം 1983യുടെ നിര്‍മാതാവും ക്വീന്‍-ന്റെ സഹനിര്‍മാതാവുമായ ടി ആര്‍ ഷംസുദീന്‍ പ്രൊമോട്ടറായ ഡ്രീംകാച്ചര്‍ കഴിഞ്ഞയാഴ്ചയാണ് ആദ്യത്തെ ലൈവ് ക്ലാസ് സംഘടിപ്പിച്ചത്.  ഓണ്‍ലൈന്‍ സിനിമാ പഠന സെഷനില്‍ 103 പേരാണ് ആദ്യദിനത്തിൽ പങ്കെടുത്തത്. ഫീസായി ലഭിച്ച മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് കെെമാറിയതായി സംഘാടകർ അറിയിച്ചു. 

വിഷുദിനത്തിലായിരുന്നു ആദ്യ ക്ലാസ് തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ്, സംവിധായകന്‍ മനു അശോകന്‍ എന്നിവരാണ് ക്ലാസുകൾ നയിച്ചത്. 90 മിനിറ്റ് ദൈർഘ്യമുള്ള സെഷന് 300 രൂപയാണ് ഫീസ്. ക്ലാസുകളിൽ പങ്കെടുത്ത 103 പേരും ടീമഗംങ്ങളായ നാല് പേരും നൽകിയ തുക ചേർത്ത് 32,100 രൂപ ദുരിതാശ്വാസനിധിയിലേയ്ക്ക് കൈമാറിയെന്ന് ഷംസുദീന്‍ ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു. 

നാളെ  (ഏപ്രില്‍ 22) ആണ് രണ്ടാമത്തെ സെഷൻ നടക്കുന്നത്. സംവിധായകനും പ്രശസ്ത എഡിറ്ററുമായ മഹേഷ് നാരായണന്‍, പ്രശസ്ത ഛായാഗ്രാഹകൻ സാനു വർഗ്ഗീസ് എന്നിവരാണ് ക്ലാസുകൾ നയിക്കുന്നത്. ഉച്ചയ്ക്ക് 3 മണിക്കാണ് പരിപാടി ആരംഭിക്കുക.ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം ലഭിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

36 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം ആന്‍ഡമാനില്‍, മെയ് 31ന് കേരളത്തില്‍; അതിതീവ്രമഴയ്ക്ക് സാധ്യത

ഇനി വെറും മാക്സ് അല്ല, ഡോ.മാക്സ്; പൂച്ചയ്‌ക്ക് ഡോക്ടറേറ്റ് നൽകി അമേരിക്കയിലെ സർവകലാശാല

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

'റോയല്‍ ടീം', ബംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു