ചലച്ചിത്രം

'എന്റെ രക്തം നൽകും'; കോവിഡ് രോ​ഗ മുക്തി നേടിയ ബോളിവുഡ് നടി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കോവിഡ് 19 ബാധിച്ചവരെ ചികിത്സിക്കാനായി രക്തം ദാനം ചെയ്യുമെന്ന് ബോളിവുഡ് താരം. കോവിഡ് ബാധയിൽ നിന്ന് സുഖം പ്രാപിച്ച ബോളിവുഡ് താരം സോയ മൊറാനിയാണ് രക്തം നൽകാൻ തയ്യാറാണെന്ന് വ്യക്തമാക്കിയത്. സോയക്കും അച്ഛനും നിര്‍മ്മാതാവുമായ കരീം മൊറാനിക്കും സഹോദരി ഷാസക്കും കോവിഡ് ബാധിച്ചിരുന്നു.

”ഈയാഴ്ച അവസാനത്തോടെ രക്തദാനം ചെയ്യും. കൊറോണ നെഗറ്റീവായി 14 ദിവസത്തിന് ശേഷം, രക്തത്തില്‍ ആന്റിബോഡികള്‍ ഉള്ളതിനാല്‍ രക്തദാനം ചെയ്യാം. ഇത് മറ്റുള്ളവരെ സുഖപ്പെടുത്താന്‍ സഹായിച്ചേക്കാം. ഷാസയുടെയും എന്റെയും ഐസൊലേഷന്‍ ദിവസങ്ങള്‍ കഴിയാറായി. അച്ഛന് കുറച്ചു കൂടി ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വരും”- സോയ പറയുന്നു.

കോവിഡ് ബാധിച്ചപ്പോൾ മൂന്ന് പേർക്കും രോഗ ലക്ഷണങ്ങൾ ഒരു പോലെയല്ലായിരുന്നുവെന്നും സോയ വ്യക്തമാക്കുന്നു.“അച്ഛന് ലക്ഷണങ്ങളൊന്നും ഇല്ലാതിരുന്നപ്പോൾ, എന്റെ സഹോദരിക്ക് കടുത്ത തലവേദനയും പനിയും വന്നു. എനിക്ക് ചുമയും കണ്ണുകളിൽ വേദന അനുഭവപ്പെടാൻ തുടങ്ങി. നെഞ്ചിനുള്ളിൽ എന്തോ കുടുങ്ങിയതു പോലെ. എനിക്ക് ശരിയായി ശ്വസിക്കാൻ കഴിയുമായിരുന്നില്ല”- സോയ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

ഇനി വെറും മാക്സ് അല്ല, ഡോ.മാക്സ്; പൂച്ചയ്‌ക്ക് ഡോക്ടറേറ്റ് നൽകി അമേരിക്കയിലെ സർവകലാശാല

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

'റോയല്‍ ടീം', ബംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു