ചലച്ചിത്രം

രമ്യയും നവ്യയും അനുശ്രിയുമടക്കം ഏഴ് താരങ്ങൾ; നൃത്തം ചെയ്ത് ഒന്നിച്ചെത്തി ഇവർ, വിഡിയോ 

സമകാലിക മലയാളം ഡെസ്ക്

ലയാള സിനിമയിൽ നിറസാന്നിധ്യമായ ഏഴ് താരങ്ങൾ‌ ഒന്നിച്ച ഒരു നൃത്താവിഷ്കാരമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. 'കാതിൽ തേന്മഴയായ്' എന്ന് തുടങ്ങുന്ന മനോഹര ​ഗാനത്തിനൊത്ത് ഭാവം പകർന്നിരിക്കുകയാണ് താരസുന്ദരിമാർ. 

ആശാ ശരത്, അനു സിതാര, ദുർ​ഗ കൃഷ്ണ, അനുശ്രീ, രചന നാരായണൻകുട്ടി, നവ്യാ നായർ, രമ്യ നമ്പീശൻ എന്നിവരാണ് വിഡിയോയിൽ ഒന്നിക്കുന്നത്. നൃത്തസംവിധായകനായ ബിജു ധ്വനി തരം​ഗ് ആണ് കോറിയോ​ഗ്രാഫി. 

താരങ്ങളെല്ലാം അവരവരുടെ വീടുകളിൽ വച്ചാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ആശാ ശരത്ത് ദുബായിലെ വീട്ടിലാണെങ്കിൽ ഹരിപ്പാടാണ് നവ്യ നായർ. അനു സിത്താര വയനാട്ടിലും രചന തൃശ്ശൂരുമൊക്കെയാണ് ലോക്ക്ഡൗൺ കാലം ചിലവിടുന്നത്. വിഡിയോയ്ക്കായി ഗാനം ആലപിച്ചിരിക്കുന്നത് ഇഷാൻ ദേവാണ്. ഇതിനോടകം മികച്ച പ്രതികരണമാണ് വിഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ

ലൈംഗിക അതിക്രമ കേസ്: എച്ച് ഡി രേവണ്ണയെ‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ