ചലച്ചിത്രം

ആരാധകരുടെ സംഭാവന 40 ലക്ഷത്തിലധികം; ഇരട്ടി കുടുംബങ്ങളിലേക്ക് സഹായമെത്തിക്കാന്‍ നടന്‍ വിജയ് ദേവരക്കൊണ്ട 

സമകാലിക മലയാളം ഡെസ്ക്

കോവിഡ് 19 വ്യാപനത്തെത്തുടര്‍ന്ന് ദുരുതത്തിലായവര്‍ക്ക് കൈത്താങ്ങാകാന്‍ മുന്നോട്ടുവന്ന താരങ്ങളില്‍ ഒരാളാണ് തെലുങ്ക് സൂപ്പര്‍താരം വിജയ് ദേവരക്കൊണ്ട. താരത്തിന്റെ നേതൃത്വത്തില്‍ മിഡ്ഡില്‍ ക്ലാസ് ഫണ്ട് എന്ന പേരില്‍ ഒരു സംവിധാനം രൂപീകരിക്കുകയും നിരവധി കുടുംബങ്ങളിലേക്ക് സഹായമെത്തിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വിജയിയെതന്നെ അത്ഭതപ്പെടുത്തിക്കൊണ്ടാണ് ആരാധകര്‍ പ്രിയതാരത്തിന്റെ സേവനപ്രവര്‍ത്തനങ്ങളില്‍ ഒപ്പം ചേര്‍ന്നിരിക്കുന്നത്. 

25 ലക്ഷമായിരുന്ന മിഡ്ഡില്‍ ക്ലാസ് ഫണ്ട് ഒറ്റ ദിനം കൊണ്ട് 40 ലക്ഷത്തിലധികമായി ഉയര്‍ന്നിരിക്കുന്നെന്ന് വെളിപ്പെടുത്തിയാണ് വിജയ് പുതിയ ട്വീറ്റ് കുറിച്ചിരിക്കുന്നത്.  അതുകൊണ്ടുതന്നെ 2000 കുടുംബങ്ങളെ സഹായിക്കുന്നു എന്ന ലക്ഷ്യം തിരുത്തി 4000 കുടുംബങ്ങളിലേക്ക് സഹായമെത്തിക്കും എന്നും താരം അറിയിച്ചു. മിഡ്ഡില്‍ ക്ലാസ് ഫണ്ടിലേക്ക് ഇതുവരെ വന്ന തുകയും ഇതിനോടകം ആരെയൊക്കെ സഹായിച്ചു എന്ന വിവരണങ്ങളുമടക്കം പുറത്തുവിട്ടിരിക്കുകയാണ് താരം. 

ഒരുപാട് കരുതലും സ്‌നേഹവും ഉദാരതയുമൊക്കെ കണ്ട ദിനത്തെ മാജിക്കല്‍ എന്നാണ് താരം വിശേഷിപ്പിച്ചത്. മിഡില്‍ ക്ലാസ് ഫണ്ടിന്റെ വിജയം എല്ലാവരുടെയുമാണെന്നും ആരെയും നിരുത്സാഹപ്പെടുത്തില്ലെന്നും താരം കുറിച്ചു. വരും ദിനങ്ങളില്‍ കൂടുതല്‍ ആളുകളിലേക്കെത്താം എന്ന പ്രതീക്ഷയും താരം ട്വീറ്റില്‍ പങ്കുവച്ചു. 

ദേവരക്കൊണ്ട ഫൗണ്ടേഷനിലേക്ക് ഒരു ലക്ഷം രൂപ സംഭാവന ചെയ്ത ഒരാളുടെ ട്വീറ്റും താരം പങ്കുവച്ചു. ആ പണം നൂറിലധികം കുടുംബങ്ങളിലേക്കെത്തുമെന്ന് പിന്തുണയ്ക്ക് നന്ദിയറിയിച്ച് വിജയ് കുറിച്ചു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്