ചലച്ചിത്രം

പല്ലവിയുടെ 'ഇക്താരാ' ആഘോഷങ്ങള്‍ നിഷ്‌കളങ്കനായ ഗോവിന്ദ് ക്യാമറയിലാക്കി; രസകരമായ വിഡിയോയുമായി ആസിഫ് അലി 

സമകാലിക മലയാളം ഡെസ്ക്

സിഡ് ആക്രമണത്തിന് ഇരയായ പല്ലവി എന്ന പെണ്‍കുട്ടിയുടെ അതിജീവന കഥപറഞ്ഞ് ശ്രദ്ധേയമായ ചിത്രമാണ് ഉയരെ. പാർവതി തിരുവോത്ത് പ്രധാനവേഷത്തിലെത്തിയ ചിത്രത്തിൽ ‍ടൊവിനോ തോമസും ആസിഫ് അലിയും ശ്രദ്ധേയവേഷങ്ങളിലെത്തി. സിനിമ പുറത്തിറങ്ങി ഒരു വർഷം പിന്നിട്ടതിന്റെ സന്തോഷം താരങ്ങളും മറ്റ് അണിയറപ്രവർത്തകരും ഈ ദിവസങ്ങളിൽ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ രസകരമായ ഒരു വിഡിയോ പങ്കുവച്ച് ഉയരെ ചിത്രീകരണത്തിന്റെ ഓർമ്മകൾ പങ്കുവച്ചിരിക്കുകയാണ് ആസിഫ് അലി. 

സിനിമയുടെ ആദ്യ ഭാ​ഗങ്ങളിൽ കോളജ് വിദ്യാർത്ഥിനിയായിരിക്കെ പല്ലവിയും കൂട്ടരും യൂത്ത്ഫെസ്റ്റിവലിൽ ഡാൻസിന് ഒന്നാം സമ്മാനം വാങ്ങി ആഘോഷിക്കുന്ന ഒരു രം​​ഗമുണ്ട്. ഇതിന് മുന്നോടിയായി നടന്ന ഒരുക്കങ്ങളാണ് ആസിഫ് പങ്കുവച്ച വിഡിയോയിൽ ഉള്ളത്. പാർവ്വതിയ്ക്ക് സംവിധായകൻ മനു അശോക് ഡയലോഗ് പറഞ്ഞ് കൊടുക്കുന്നത് കാണാം. “ടട്ട ടട്ട ടട്ടട്ട, ഇയ്യാ ഹുവാ ഇക്താര,” ബാക്കി എന്താ പറയേണ്ടത് എന്ന് ചോദിക്കുന്ന പാർവതിയേയും ഡയലോഗ് ആലോചിക്കുന്ന സംവിധായകനേയും വിഡിയോയിൽ കാണാം.

"മനു അശോകും പാർവ്വതിയും കൂടി പല്ലവിയുടെ ഏക്താര ആഘോഷങ്ങൾക്കുള്ള മുദ്രാവാക്യം അന്തിമമാക്കുകയും നിഷ്കളങ്കനായ ഗോവിന്ദ് അത് ചിത്രീകരിക്കുകയും ചെയ്യുന്നു," എന്ന അടിക്കുറിപ്പോടെയാണ് ആസിഫ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

വലിയ താരനിര അണിനിരന്ന ചിത്രം എസ് ക്യൂബ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് നിർമ്മിച്ചത്. ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് ചിത്രത്തിന്റെ തിരകഥ ഒരുക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി