ചലച്ചിത്രം

ആംബ്രോസിന്റെ പണിക്കാരനായി സെബാൻ, മുത്തശ്ശിക്കൊപ്പം സി​ഗരറ്റ് വലിച്ച് അബു; ഹണി ബീയിൽ നിന്ന് നീക്കം ചെയ്ത രം​ഗങ്ങൾ

സമകാലിക മലയാളം ഡെസ്ക്

സിഫ് അലിയും ഭാവനയും പ്രധാനവേഷത്തിൽ എത്തിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു ഹണി ബീ. യുവാക്കൾ ഏറ്റെടുത്ത ചിത്രത്തിലെ ഡയലോ​ഗുകളും ​ഗാനങ്ങളുമെല്ലാം ആരാധകരുടെ മനസു കീഴടക്കിയിരുന്നു. സിനിമ റിലീസ് ചെയ്ത് ഏഴ് വർഷങ്ങൾക്ക് ശേഷം ചിത്രത്തിലെ ചില ഡിലീറ്റഡ് രം​ഗങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ചിത്രത്തിലെ പ്രധാന വേഷത്തിൽ എത്തിയ ആസിഫ് അലിയുടെ സെബാനും, ബാബു രാജിന്റെ ഫെർണോയും ബാലു അവതരിപ്പിച്ച അംബ്രോസിന്റേയും ശ്രീനാഥ് ഭാസിയുടെ അബുവിനേയുമാണ് നീക്കം ചെയ്ത വിഡിയോയിൽ കാണുന്നത്. പരീക്ഷയ്ക്ക് കോപ്പി അടിക്കുന്ന ആംബ്രോസിന്റേതാണ് ഒരു വിഡിയോ.

അമ്മയ്ക്കും മുത്തശ്ശിക്കുമൊപ്പമുള്ള അബുവിന്റെ ജീവിതമാണ് മറ്റൊന്നിൽ. വിവാഹിതരാകാൻ ഒരുങ്ങുന്ന ഫെർണോയും സാറയും പ്രീ മാര്യേജ് കോഴ്സിൽ പങ്കെടുക്കുകയാണ്. കൂടാതെ ആം​ബ്രോസിന്റെ ​ഗ്യാരേജിൽ പണിയെടുക്കുന്ന സെബാന്റെയും രം​ഗമാണ് നീക്കം ചെയ്തിരിക്കുന്നത്.

ജൂനിയർ ലാലാണ് ചിത്രം സംവിധാനം ചെയ്തത്. ഇവരെ കൂടാതെ ലാൽ, വിജയ് ബാബു, അര്‍ച്ചന കവി തുടങ്ങിയ വൻ താരനിരതന്നെ ചിത്രത്തിലുണ്ടായിരുന്നു. ആദ്യചിത്രത്തിന്റെ വന്‍ വിജയത്തെ പിന്‍തുടര്‍ന്ന് രണ്ടാം ഭാഗമായി ഹണി ബീ 2 വും സിനിമയ്ക്കുള്ളിലെ സിനിമ പറഞ്ഞ ഹണി ബി 2.5വും തിയറ്ററുകളില്‍ എത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''

ബസ് ഓടിച്ചത് യദു തന്നെ; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് റോഷ്ന

ദിവസേന 40 ടെസ്റ്റുകള്‍, പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ സമയം അനുവദിച്ചു, ഉത്തരവിറക്കി ഗതാഗതവകുപ്പ്