ചലച്ചിത്രം

'കൈതോല പായവിരിച്ച്' പാട്ടുകാരൻ ഇനി ഇല്ല;  ജിതേഷ് കക്കിടിപ്പുറം അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം; നാടൻപാട്ട് കലാകാരൻ ജിതേഷ് കക്കിടിപ്പുറം നിര്യാതനായി. മലപ്പുറം ജില്ലയിലെ ആലങ്കോട് സ്വദേശിയായ അദ്ദേഹത്തെ ശനിയാഴ്ച പുലര്‍ച്ചെയാണ് വീട്ടില്‍ മരിച്ച നിലയില്‍ താരത്തെ കണ്ടെത്തിയത്. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്നു ജിതേഷ്. കൈതോല പായവിരിച്ച് എന്ന സൂപ്പർഹിറ്റ് നാടൻ പാട്ടിന്റെ സൃഷ്ടാവാണ് അദ്ദേഹം.

ചങ്ങരംകുളം സണ്‍റൈസ് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കൊവിഡ് ടെസ്റ്റിന് അയക്കുമെന്നും റിപ്പോർട്ടുണ്ട്. നടൻ ജോജു ജോർജ് ഉൾപ്പടെയുള്ള നിരവധി പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കുന്നത്.

സ്വന്തമായി എഴുതി ചിട്ടപ്പെടുത്തിയ ഗാനങ്ങളിലൂടെയാണ് ജിതേഷ് ശ്രദ്ധേയനാകുന്നത്. പാലോം പാലോം എന്നു തുടങ്ങുന്ന ജിതേഷിന്റെ നാടൻപാട്ടും ഏറെ ഹിറ്റായിരുന്നു. കൈതോല പായ വിരിച്ച് എന്ന ഗാനം മലയാളികൾ ഏറ്റെടുത്ത് 26 വർഷങ്ങൾക്ക് ശേഷമാണ് അതിന്റെ സൃഷ്ടാവിനെ ലോകമറിയുന്നത്. ഏകദേശം 600 -ഓളം പാട്ടുകളാണ് അദ്ദേഹം എഴുതിയിരിക്കുന്നത്.  കഥ പറയുന്ന താളിയോലകള്‍ ‘ എന്ന നാടകം എഴുതുകയും ഗാനരചന, സംഗീതം, സംവിധാനം എന്നിവ നിര്‍വ്വഹിക്കുകയും ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം

കള്ളക്കടൽ: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാ​ഗ്രതാ നിർദേശം