ചലച്ചിത്രം

അലി അക്ബറിന്റെ അക്കൗണ്ടിൽ എത്തിയത് 73 ലക്ഷത്തിൽ അധികം; പെട്ടെന്ന് ശരിയായില്ലെങ്കിലും കൊയപ്പം ഇല്ലെന്ന് കുറിപ്പ്

സമകാലിക മലയാളം ഡെസ്ക്

വാരിയംകുന്നന്റെ കഥ സിനിമയാക്കാൻ സംവിധായകൻ അലി അക്ബറിന്റെ അക്കൗണ്ടിൽ ഇതുവരെ എത്തിയത് 73 ലക്ഷത്തിൽ അധികം രൂപ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അലി അക്ബർ തന്നെയാണ് ഇത് വ്യക്തമാക്കിയത്. പെട്ടെന്ന് ശരിയായില്ലെങ്കിലും കുഴപ്പമില്ലെന്നും മറ്റു ചിലർക്കാണ് കുഴപ്പമെന്നുമുള്ള അടിക്കുറിപ്പിനൊപ്പമായിരുന്നു അക്കൗണ്ടിൽ വന്ന പണത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്.

‘ചെലർത് പെട്ടെന്ന് ശരിയാവും ചെലർത് പെട്ടെന്ന് ശരിയാവൂല്ല, ഇമ്മളത് പെട്ടെന്ന് ശരിയായില്ലെങ്കി ഇമ്മക്ക് കൊയപ്പം ഇല്ല, ചെലോർക്കാണ് കൊയപ്പം, ഇങ്ങള് ബിചാരിച്ചാ പെട്ടെന്ന് ശരിയാവും. നന്ദി നന്ദി’ - അലി അക്ബർ കുറിച്ചു. ഇന്നലെ 72 ലക്ഷം രൂപ എത്തിയ കണക്കാണ് അദ്ദേഹം പങ്കുവച്ചിരുന്നത്. എന്നാൽ ഇന്ന് അത് 73,14,519 രൂപയിലേക്ക് എത്തി. സിനിമയെടുക്കാൻ പൊതുജനങ്ങളിൽ നിന്ന് അദ്ദേഹം വീണ്ടും സഹായം തേടിയിട്ടുണ്ട്.

മലബാർ വിപ്ലവത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമൊരുക്കാനാണ് ജനകീയ കൂട്ടായ്മയിലൂടെ പണം പിരിക്കുന്നത്. സിനിമ പ്രഖ്യാപിച്ച ശേഷം ആദ്യ ദിവസം പത്തുലക്ഷത്തോളം രൂപയാണ് അക്കൗണ്ടിലേക്ക് എത്തിയത്. തുടർന്ന് ജനുവരി 8 വരെ 50 ലക്ഷത്തിൽ അധികം രൂപ ലഭിച്ചെന്ന് വ്യക്തമാക്കി കുറിപ്പ് പങ്കുവെച്ചിരുന്നു. പൃഥ്വിരാജ് നായകനാകുന്ന ആഷിക്ക് അബു സംവിധാനം ചെയ്യുന്ന വാരിയംകുന്നൻ എന്ന സിനിമ പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് അലി അക്ബർ പുതിയ സിനിമയുടെ വരവ് അറിയിക്കുന്നത്. തന്റെ അക്കൗണ്ട് നമ്പർ കൊടുത്ത് സിനിമ നിർമിക്കാൻ പണം നൽകാനാണ് ഹൈന്ദവ വിശ്വാസികളോട് അലി അക്ബർ ആവശ്യപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സെക്രട്ടേറിയറ്റ് വളയല്‍ വിഎസിന്റെ പിടിവാശം മൂലം; തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയത് ഞാനും ബ്രിട്ടാസും ഒന്നിച്ച്; വിശദീകരിച്ച് ചെറിയാന്‍ ഫിലിപ്പ്

അനാഥയെ ഫ്‌ലാറ്റിലെത്തിച്ച് പീഡിപ്പിച്ചു, മുഖത്ത് ചൂടുവെള്ളം ഒഴിച്ചു; ഒന്നര വര്‍ഷത്തിന് ശേഷം പ്രതികള്‍ അറസ്റ്റില്‍

കുറ്റാലത്ത് മിന്നല്‍ പ്രളയം; ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു; ജീവനും കൊണ്ടോടി വിനോദ സഞ്ചാരികള്‍; വീഡിയോ

'സർജറി വിജയം, അവനും ഞങ്ങളും ഹാപ്പി': മകന്റെ ആരോ​ഗ്യത്തേക്കുറിച്ച് നടൻ അമൽ രാജ്ദേവ്

കോട്ടയത്തിന്റെ കിഴക്കന്‍ മേഖലകളില്‍ കനത്ത മഴ; മീനച്ചിലാറിന്റെ കൈവഴികളില്‍ ജലനിരപ്പ് ഉയര്‍ന്നു