ചലച്ചിത്രം

'അവയവങ്ങളെ ഭൂമി അവകാശപ്പെടുത്തുമ്പോള്‍ നിങ്ങള്‍ ശരിക്കും നൃത്തം വയ്ക്കും'; കിടിലന്‍ ഫോട്ടോഷൂട്ടുമായി സാനിയ ഇയ്യപ്പന്‍ 

സമകാലിക മലയാളം ഡെസ്ക്

ഭിനയം, നൃത്തം, മോഡലിങ് തുടങ്ങി വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുള്ള താരമാണ് നടി സാനിയ ഇയ്യപ്പന്‍. ചെറിയ പ്രായത്തില്‍ തന്നെ വലിയ ആരാധകവൃന്ദത്തെയാണ് നടി നേടിയെടുത്തത്. സാനിയയുടെ കിടിലന്‍ ഫോട്ടോഷൂട്ട് സീരീസാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

നൃത്ത പശ്ചാതലത്തില്‍ ഗംഭീരമായി സജ്ജീകരിച്ച സീരീസിലെ നാല് ചിത്രങ്ങളാണ് ഇതിനോടകം പുറത്തുവന്നത്. ദി ബോഹീമിയന്‍ ഗ്രോവ് എന്ന ഇന്‍സ്റ്റഗ്രാം പേജാണ് സീരീസ് അവതരിപ്പിച്ചത്. ഫാഷന്‍ കണ്‍സെപ്റ്റ് ഡയറക്ടറായ അച്ചുവിന്റെ ആശയമാണ് ഈ ഫോട്ടോഷൂട്ട്. ഫോട്ടോഗ്രാഫര്‍ ടിജോ ജോണ്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. കളമശേരിയിലാണ് ഷൂട്ട് നടന്നത്.

എഴുത്തുകാരന്‍ ഖലീല്‍ ജിബ്രാന്റെ വാക്കുകളുടെ അകമ്പടിയോടെയാണ് സാനിയ ചിത്രങ്ങള്‍ പങ്കുവച്ചത്. "ഭൂമി നിങ്ങളുടെ അവയവങ്ങളെ അവകാശപ്പെടുത്തുമ്പോള്‍ നിങ്ങള്‍ ശരിക്കും നൃത്തം ചെയ്യും", എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം നടി കുറിച്ചത്. സീരീസ് ഏറെ ഇഷ്ടപ്പെടുന്നു എന്ന അഭിപ്രായവുമായി നടി റിമ കല്ലിങ്കല്‍ അടക്കമുള്ളവര്‍ കമന്റിലെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പ്, വന്ദേ മെട്രോ ഈ വര്‍ഷം തന്നെ; പരീക്ഷണ ഓട്ടം ജൂലൈ മുതല്‍

'വിന്‍'സി അല്ല 'ഫണ്‍'സി; ഇത് ഒന്നൊന്നര ട്രക്കിങ് അനുഭവം; വിഡിയോ വൈറല്‍

40 മണിക്കൂര്‍ നീണ്ട തിരച്ചില്‍; മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ നടന്‍ സാഹില്‍ ഖാന്‍ അറസ്റ്റില്‍

'ഞാന്‍ സഞ്ജുവിനൊപ്പം! ഇങ്ങനെ അവഗണിക്കുന്നത് അത്ഭുതപ്പെടുത്തുന്നു'