ചലച്ചിത്രം

ഭാര്യയുടെ കുളി മുടക്കാൻ നടക്കുന്ന ഭർത്താവ്, കുളിസീൻ രണ്ടാം ഭാ​ഗം; വൈറലായി ഷോർട്ട്ഫിലിം

സമകാലിക മലയാളം ഡെസ്ക്

ഹിറ്റ് ഷോർട്ട്ഫിലിം കുളിസീനിന്റെ രണ്ടാം ഭാ​ഗം പുറത്ത്. സംവിധായകൻ ജൂഡ് ആന്റണിയും നടി സ്വാസ്തികയുമാണ് രണ്ടാം ഭാ​ഗത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്.  മറ്റൊരു കടവിൽ എന്നു പേരിട്ടിരിക്കുന്ന ചിത്രം രാഹുൽ കെ. ഷാജി സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ ഓൺലൈനില്‍ തരംഗമാവുകയാണ്.

രമേശൻ എന്ന ചെറുപ്പക്കാരനായി ജൂഡും ഭാര്യ ​ഗീതയായി സ്വാസ്തകയുമാണ് എത്തുന്നത്. ഇരുവരുടെ വിവാഹത്തോടെയാണ് കഥ ആരംഭിക്കുന്നത്. വീടിനടുത്തുള്ള പാറമടയിലെ ഭാര്യയുടെ ഉറക്കം പോകുന്ന രമേശൻ ചെയ്തുകൂട്ടുന്ന കാര്യങ്ങളാണ് ചിത്രത്തിലുള്ളത്. ജൂഡിന്റെയും സ്വാസികയുടെയും പ്രകടനം തന്നെയാണ് ചിത്രത്തിന്റെ പ്രധാനആകർഷണം. കോമഡി താരമായ പാഷാണം ഷാജിയും സംവിധായകൻ ബോബൻ സാമുവലുമാണ് കയ്യടിനേടുന്ന മറ്റ് കഥാപാത്രങ്ങൾ. കുളിസീൻ ആദ്യഭാഗത്തിലെ നായകനായ മാത്തുക്കുട്ടിയും അതിഥി വേഷത്തിൽ എത്തുന്നുണ്ട്.

2013 ൽ ആണ് മാത്തുക്കുട്ടി പ്രധാനവേഷത്തിൽ എത്തിയ കുളിസീൻ എത്തുന്നത്. ഇത് ഹിറ്റായതോടെയാണ് ഏഴ് വർഷങ്ങൾക്ക് ശേഷം മറ്റൊരു കുളിക്കടവ് കഥയുമായി വീണ്ടും എത്തിയത്. ഏരിയ ഹെന്ന പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സുനിൽ നായരാണ് ചിത്രം നിർമിക്കുന്നത്. സംഗീത സംവിധായകൻ രാഹുൽ രാജ് സംഗീതം. തിരക്കഥ സംഭാഷണം ഒരുക്കുന്നത് സുമേഷ് മധു. നേരത്തെ ചിത്രത്തിന്റെ ടീസറും ഹിറ്റായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു