ചലച്ചിത്രം

പരാജയപ്പെട്ട താരപുത്രന്മാരുടെ നീണ്ട ലിസ്റ്റ് പറയാം, എനിക്കും കഷ്ടപാടുകളുണ്ടായിട്ടുണ്ട്; നെപ്പൊട്ടിസം വിവാദത്തില്‍ തുറന്നടിച്ച് കരീന

സമകാലിക മലയാളം ഡെസ്ക്

ടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് പിന്നാലെയാണ് ബോളിവുഡിലെ സ്വജനപക്ഷപാതത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിച്ചത്.  ഇപ്പോഴിതാ ഈ വിഷയത്തില്‍ നിലപാടുകള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് പ്രമുഖ നടി കരീന കപൂര്‍. യഥാര്‍ത്ഥ സാഹചര്യം മനസ്സിലാക്കുന്നതിന് പകരം ആളുകളെല്ലാം ആക്രമിക്കാന്‍ ഒരുങ്ങുകയാണെന്നാണ് നടിയുടെ അഭിപ്രായം. സിനിമാപാരമ്പര്യമുള്ളവരെയെല്ലാം നെഗറ്റീവ് ആയി കാണാതെ അതിനെ കൂടുതലായി മനസ്സിലാക്കുകയാണ് വേണ്ടതെന്ന് നടി പറയുന്നു.

'21 വര്‍ഷം സിനിമയില്‍ നില്‍ക്കാന്‍ നെപ്പോട്ടിസത്തിന്റെ പിന്‍ബലം കൊണ്ടുമാത്രം കഴിയില്ല. അത് ഒരിക്കലും സാധ്യമല്ല. വിജയം നേടാനാകാതപോയ താരപുത്രന്മാരുടെയും പുത്രിമാരുടെയും ഒരു നീണ്ട ലിസ്റ്റ് എനിക്ക് പറയാന്‍ കഴിയും', കഠിനാധ്വാനം ചെയ്യുക എന്നത് മാത്രമാണ് മുന്നോട്ട് പോകാനുള്ള മാര്‍ഗ്ഗം എന്നോര്‍മ്മിപ്പിച്ച് കരീന പറഞ്ഞു.

അനുകൂല സാഹചര്യങ്ങള്‍ കൊണ്ടുമാത്രമാണ് അവസരങ്ങള്‍ കിട്ടിയത് എന്നതലത്തില്‍ തന്റെ കരിയറിനെ ഒരിക്കലും നോക്കികാണില്ലെന്ന് താരം പറഞ്ഞു. 'എനിക്കും പ്രതിബന്ധങ്ങളെ തരണം ചെയ്യേണ്ടി വന്നിട്ടുണ്ടെന്ന് പറയുമ്പോള്‍ വിചിത്രമായി തോന്നിയേക്കാം. അതൊരിക്കലും 10 രൂപ മാത്രം പോക്കറ്റിലിട്ട് അഭിനയമോഹവുമായി ട്രെയിന്‍പിടിച്ച ഒരാളുടെ കഷ്ടപാടുകള്‍ പോലെയല്ല', കരീന പറഞ്ഞു.

ആര് താരമാകണമെന്ന് തീരുമാനിക്കുന്നത് പ്രേക്ഷകരാണെന്ന് ഷാറൂഖ് ഖാന്റെയും അക്ഷയ് കുമാറിന്റെയും ഉദ്ദാഹരണം ചൂണ്ടിക്കാട്ടി കരീന പറഞ്ഞു. പ്രേക്ഷകരാണ് സിനിമ കാണാന്‍ പോകുന്നതെന്നും അത് ആരും നിര്‍ബന്ധിച്ചിട്ടല്ലെന്നും പറഞ്ഞ കരീന ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളെല്ലാം തനിക്ക് വിചിത്രമായി തോന്നുകയാണെന്നും കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

'ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം'

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര

ബലാത്സംഗത്തില്‍ ഗര്‍ഭിണിയായ യുവതി പ്രസവിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ല, 16 കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി