ചലച്ചിത്രം

'എനിക്ക് ജാഡയാണെന്ന് പറഞ്ഞു, അഹങ്കാരിയെന്ന് വിളിച്ചു'; മലയാളത്തിൽ നിന്ന് വിട്ടുനിൽക്കാൻ കാരണമിത്, തുറന്നുപറഞ്ഞ് അനുപമ

സമകാലിക മലയാളം ഡെസ്ക്

പ്രേമം എന്ന ആദ്യചിത്രത്തിലെ 'മേരി' എന്ന കഥാപാത്രമായിതന്നെയാണ് നടി അനുപമ പരമേശ്വരൻ മലയാള സിനിമാപ്രേമികൾക്കിടയിൽ ഇന്നും നിറഞ്ഞുനിൽക്കുന്നത്. കന്നിചിത്രത്തിൽ തന്നെ ഏറെ ശ്രദ്ധനേടിയെങ്കിലും മലയാളത്തിൽ അത്ര സജീവമായിരുന്നില്ല അനുപമ. തെലുങ്കിലും പിന്നീട് തമിഴ് ചിത്രങ്ങളുമൊക്കെയായി തിരക്കിലാകുകയായിരുന്നു. എന്നാലിപ്പോൾ മലയാളത്തിൽ നിന്ന് വിട്ടുനിൽക്കാനുണ്ടായ കാരണം തുറന്നുപറഞ്ഞിരിക്കുകയാണ് നടി.  

പ്രേമം റിലീസിനുപിന്നാലെയുണ്ടായ വിമർശനങ്ങളും ട്രോളുകളും തന്നെ ഏറെ തളർത്തിയെന്നും അതാണ് മലയാളത്തിൽ നിന്ന് മാറിനിൽക്കാൻ കാരണമെന്നും അനുപമ പറഞ്ഞു. "പ്രേമം റിലീസായപ്പോൾ സോഷ്യൽ മീഡിയയിൽ എനിക്ക് ധാരാളം വിമർശനങ്ങൾ നേരിടേണ്ടിവന്നു. എനിക്ക് ജാഡയാണെന്ന് അവർ പറഞ്ഞു. അഹങ്കാരിയെന്ന് വിളിച്ചു. സിനിമയുടെ പ്രമോഷൻ സമയത്ത് ഞാൻ ഒരുപാട് അഭിമുഖങ്ങൾ നൽകിയിരുന്നു. സിനിമയുമായി ബന്ധമില്ലാത്ത ചിലരുടെ അഭിപ്രായപ്രകാരമായിരുന്നു അത്. കിട്ടിയ അവസരം ശരിയായി ഉപയോഗിക്കണമെന്ന് അവർ എന്നെ ഉപദേശിച്ചു. അഭിമുഖങ്ങൾ നൽകി ഞാൻ തന്നെ മടുത്തിരുന്നു. സിനിമ ഇറങ്ങിയപ്പോൾ എനിക്ക് വളരെ കുറച്ച് സ്‌ക്രീൻ സ്‌പേസ് മാത്രമേ ഉണ്ടായിരുന്നൊള്ളു. അതുകൊണ്ടുതന്നെ എന്റെ സ്വന്തം ലാഭത്തിനുവേണ്ടി ഞാൻ അവസരം ഉപയോഗിച്ചതായി പലരും തെറ്റദ്ധരിച്ചു",അനുപമ പറഞ്ഞു .

"തൃശ്ശൂരിൽ നിന്ന് വന്ന ഒരു സാധാരണ പെൺകുട്ടിയാണ് ഞാൻ. അഭിമുഖങ്ങളിലെ എന്റെ ഉത്തരങ്ങൾ പരിഷ്‌കരിച്ചവയായിരുന്നില്ല. ട്രോളുകൾ എന്നെ വല്ലാതെ വിഷമിപ്പിച്ചു. അതുകൊണ്ട് ഞാൻ മലയാളത്തിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചു. സിനിമകൾ വേണ്ടെന്നുവച്ചു. അതിനിടയിലാണ് തെലുങ്കിലെ ഒരു പ്രമുഖ നിർമ്മാണ കമ്പനിയുടെ ക്ഷണം ലഭിച്ചത്. നെഗറ്റീവ് റോളായിരുന്നു. എനിക്ക് അഭിനയിക്കാൻ അറിയില്ലെന്ന് പലരും പറഞ്ഞപ്പോൾ ഞാൻ അതൊരു വെല്ലുവിളിയായി ഏറ്റെടുത്തു", ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അനുപമ പറഞ്ഞു.

മൂന്ന് വർഷങ്ങൾക്കു ശേഷം അനുപമ വീണ്ടും മലയാളത്തിൽ തിരിച്ചെത്തുന്ന ചിത്രമാണ് മണിയറയിലെ അശോകൻ. ദുൽഖർ സൽമാൻ നിർമിക്കുന്ന ഈ ചിത്രത്തിൽ സഹസംവിധായികയായും അനുപമ പ്രവർത്തിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

റഷ്യന്‍ മനുഷ്യക്കടത്ത്; രണ്ട് പേര്‍ അറസ്റ്റില്‍, പിടിയിലായത് മുഖ്യഇടനിലക്കാർ

വോട്ട് ചെയ്യാൻ എത്തി; ഇവിഎമ്മിനു മുന്നിൽ ആരതി; മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരെ കേസ്

ലോക്സഭ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്; പോളിം​ഗ് ശതമാനത്തിൽ ഇടിവ്, ആകെ രേഖപ്പെടുത്തിയത് 61.08 ശതമാനം

അഞ്ച് ദിവസം വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ; മുന്നറിയിപ്പ്