ചലച്ചിത്രം

റോളിനായി കിടപ്പറ പങ്കിട്ടില്ല; നായകന്‍മാരുടെ താളത്തിനൊത്ത് തുള്ളിയില്ല; തുറന്നടിച്ച് രവീണ

സമകാലിക മലയാളം ഡെസ്ക്

തന്നെ അഹങ്കാരിയായി മുദ്രകുത്തിയത് ബോളിവുഡ് സിനിമയിലെ പുരുഷമേധാവിത്വത്തെ എതിർത്തതാണെന്ന് നടി രവീണ ഠണ്ടൺ. തനിക്ക് സിനിമയിൽ ​ഗോഡ് ഫാദർ ഇല്ലായിരുന്നു. ഒരു ഒരു പ്രത്യേക ക്യാമ്പിലെ അം​ഗവുമല്ലായിരുന്നു. അതുകൊണ്ടു തന്നെ  പ്രമോട്ട് ചെയ്യാൻ നായകൻമാരും ഇല്ലായിരുന്നു. അവസരങ്ങൾക്ക് വേണ്ടി നായകൻമാർക്കൊപ്പം കിടക്കാനോ പ്രണയബന്ധങ്ങൾ ഉണ്ടാക്കാനോ ഞാൻ തയ്യാറായിരുന്നില്ല. അതുകൊണ്ടു തന്നെ ഞാൻ വലിയ അഹങ്കാരിയായിരുന്നു. നായകൻമാർ ചിരിക്കാൻ പറയുമ്പോൾ ചിരിക്കാനും ഇരിക്കാൻ പറയുമ്പോൾ മാത്രം ഇരിക്കാനും എനിക്ക് സാധിച്ചില്ലെന്നും രവീണ പറഞ്ഞു.

അന്ന് തനിക്ക്  പിന്തുണയായി വനിതാ മാധ്യമ പ്രവർത്തർ പോലും  രം​ഗത്ത് വന്നില്ല. അവരെല്ലാം അതിപ്രശസ്തരായ പുരുഷതാരങ്ങൾക്കൊപ്പം നിന്നത്. ഇവർ തന്നെയാണ് വാതോരാതെ സ്ത്രീപക്ഷ ലേഖനങ്ങൾ എഴുതികൊണ്ടിരുന്നതും- രവീണ പറഞ്ഞു.

സുശാന്ത് സിങ്ങ് രജ്പുതിന്റെ മരണത്തിന് ശേഷം രവീണ ബോളിവുഡ് സിനിമയെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തലുകൾ ഏറെ ചർച്ചയായിരുന്നു.തുടക്കകാലത്ത് താനും സിനിമയിലെ  ‘വൃത്തികെട്ട രാഷ്ട്രീയം’ ഇരയായിരുന്നുവെന്ന് രവീണ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചിരുന്നു. 

നായകൻ‍മാരാലും അവരുടെ പെൺസുഹൃത്തുക്കളാലും ചിലർ ഒഴിവാക്കപ്പെടാറുണ്ട്. നുണകൾ നിറഞ്ഞ വാർത്തകൾ അവർക്കെതിരേ നിരന്തരം നൽകും. അത് അവരുടെ കരീയർ നശിപ്പിക്കും. ചിലർ ഇതിനെയെല്ലാം അതിജീവിച്ച് മുന്നേറും മറ്റുചിലർക്ക് അതിന് കഴിയില്ല. സത്യം തുറന്നു പറയുമ്പോൾ പലപ്പോഴും നിങ്ങൾ നുണയനാണെന്ന് മുദ്രകുത്തപ്പെടും  തകർക്കാനുള്ള ശ്രമങ്ങളും നടത്തും. പക്ഷേ, താൻ പോരാടി കരിയർ തിരിച്ചുപിടിക്കുകയായിരുന്നെന്നും രവീണ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്