ചലച്ചിത്രം

'ആരെയും വിശ്വസിക്കരുത്'; ഫേയ്‌സ്ബുക്ക് ലൈവിന് പിന്നാലെ നടി അനുപമ പഥക് ആത്മഹത്യ ചെയ്തു

സമകാലിക മലയാളം ഡെസ്ക്


മുംബൈ; ബോജ്പൂരി നടി അനുപമ പഥക് ആത്മഹത്യ ചെയ്ത നിലയില്‍. മുംബൈയിലെ ദഹിസറയിലെ ഫഌറ്റിലാണ് താരത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 40 വയസായിരുന്നു. ഓഗസ്റ്റ് രണ്ടിനാണ് മരണം സംഭവിച്ചത്.

അതിന് തൊട്ടുമുന്‍പുള്ള ദിവസം ഫേയ്‌സ്ബുക്ക് ലൈവില്‍ വന്ന് താന്‍ പറ്റിക്കപ്പെട്ടുവെന്ന് അനുപമ പറഞ്ഞിരുന്നു. 'നമ്മുടെ പ്രശ്‌നങ്ങളെക്കുറിച്ചും ആത്മഹത്യചിന്തയെക്കുറിച്ചും അടുത്ത സുഹൃത്ത് എന്ന് കരുതുന്നവരോട് പറയുമ്പോള്‍ അവര്‍ പെട്ടെന്ന് പറയുന്നത് നമ്മുടെ പ്രശ്‌നങ്ങളിലേക്ക് അവരെ വലിച്ചിടേണ്ടെന്നും നിങ്ങള്‍ മരിച്ച ശേഷം പ്രശ്‌നത്തിലാവാന്‍ വയ്യെന്നാണ്. അതുപോലെ മറ്റുള്ളവരുടെ മുന്നില്‍വെച്ച് നമ്മെ പരിഹസിക്കുകയും അപമാനിക്കുകയും ചെയ്യും. അതിനാല്‍ നിങ്ങളുടെ പ്രശ്‌നം ആരോടും പങ്കുവെക്കരുത്. ആരെയും നിങ്ങളുടെ സുഹൃത്തായി കാണരുത്'-  ശനിയാഴ്ച ഫേയ്‌സ്ബുക്ക് ലൈവിലൂടെ അനുപമ പറഞ്ഞു.

ബോജ്പൂരി നടിയും ടെലിവിഷന്‍ താരവുമായ അനുപമ ബിഹാറിലെ പുര്‍നിയ സ്വദേശിയാണ്. ഷൂട്ടിങ്ങിന്റെ ഭാഗമായാണ് മുംബൈയിലേക്ക് മാറിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചും. അനുപമയുടെ ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തു. മലാഡിലെ വിസ്ഡം പ്രൊഡ്യൂസര്‍ കമ്പനിയില്‍ 10,000 രൂപ നിക്ഷേപിച്ചിട്ടും കാലാവധി കഴിഞ്ഞ് തിരിച്ചു തന്നില്ലെന്നും മനീഷ് ജാ എന്നൊരാള്‍ തന്റെ ടൂവിലര്‍ എടുത്തുകൊണ്ടുപോയിട്ട് തിരിച്ചെത്തിച്ചില്ലെന്നും കത്തില്‍ പറയുന്നു.

സിനിമ, ടെലിവിഷന്‍ രംഗത്ത് അടുത്തിടെയായി ആത്മഹത്യ വര്‍ധിക്കുകയാണ്. ബോളിവുഡ് നടന്‍ സുശാന്തിന്റെ മരണത്തിന് ശേഷം നിരവധി ആത്മഹത്യകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ ഹിന്ദി സീരിയല്‍ താരം സമീര്‍ ശര്‍മ ജീവനൊടുക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി