ചലച്ചിത്രം

ഹൈസ്‌കൂളിന് ശേഷം ‍ഡിക്യു ആദ്യമായി പെയിൻറ് ബ്രഷ് കൈയിലെടുത്തപ്പോൾ; മകൾക്കുവേണ്ടി ബൈക്ക്!

സമകാലിക മലയാളം ഡെസ്ക്

ർഷങ്ങൾക്ക് ശേഷം താൻ വരച്ച ഒരു ചിത്രം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് നടൻ ദുൽഖർ സൽമാൻ. മകൾ മറിയത്തിനായി വരച്ചുനൽകിയ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ഹൈസ്കൂളിന് ശേഷം ആദ്യമായാണ് പെയിന്റ് ബ്രഷ് കൈയിലെടുക്കുന്നതെന്ന് ദുൽഖർ കുറിച്ചു.

ഒരു മോട്ടോർ ബൈക്കിൻറെ ചിത്രമാണ് ദുൽഖർ വരച്ചിരിക്കുന്നത്. ‌"മാരിക്ക് നന്ദി! ഒരുപക്ഷെ ഹൈസ്കൂളിന് ശേഷം ആദ്യമായാണ് ഞാൻ പെയിന്റ് ബ്രഷ് എടുത്ത് എന്തെങ്കിലുമൊക്കെ വരയ്ക്കുന്നത്. തീർച്ചയായും അതൊരു കാറോ ബൈക്കോ ആകും" , ചിത്രത്തോടൊപ്പം ദുൽഖർ കുറിച്ചു. ദുൽഖർ നായകനായ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന സിനിമ റിലീസായിട്ട് ഏഴ് വർഷം പൂർത്തിയാക്കിയതും ഇക്കൂടെ താരം സൂചിപ്പിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം