ചലച്ചിത്രം

'നിന്റെ വളർച്ച കാണാൻ അവരുണ്ടായിരുന്നെങ്കിൽ, അഭിമാനം'; അനുജന് ആശംസയുമായി സണ്ണി ലിയോണി

സമകാലിക മലയാളം ഡെസ്ക്

നുജൻ സുന്ദീപ് വോഹ്റയ്ക്ക് പിറന്നാൾ ആശംസകളുമായി ബോളിവുഡ് സുന്ദരി സണ്ണി ലിയോണി. ഹൃദയം തൊടുന്ന ഒരു കുറിപ്പിനൊപ്പമാണ് സണ്ണി പിറന്നാൾ ആശംസകൾ അറിയിച്ചത്. അച്ഛനും അമ്മയും ഉണ്ടായിരുന്നെങ്കിൽ നിന്റെ വളർച്ചയിൽ സന്തോഷിച്ചേനെ എന്നാണ് താരം കുറിച്ചത്. സന്ദീപിനൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. 

"എന്റെ കുഞ്ഞനുജന് ജന്മദിനാശംസകൾ. അവരുണ്ടായിരുന്നുവെങ്കിൽ നിന്റെ വളർച്ചയിൽ എത്രമാത്രം അഭിമാനം കൊണ്ടേനേ... നീ നേടിയെടുത്തതിനെക്കുറിച്ച് ഓർത്ത് ഞാനും അഭിമാനിക്കുന്നു.നല്ല ജന്മദിനം നിനക്ക് ലഭിച്ചുവെന്ന് വിശ്വസിക്കുന്നു. നമ്മൾ ഒന്നിച്ച് നല്ല ചിത്രങ്ങൾ കുറേ എടുക്കേണ്ടിയിരിക്കുന്നു. നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു". സണ്ണി കുറിച്ചു. 

അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള കുട്ടിക്കാലത്തെ ചിത്രവും തന്റെ മക്കൾക്കൊപ്പമുള്ള സന്ദീപിന്റെ ചിത്രങ്ങളുമെല്ലാം താരം പങ്കുവെച്ചിട്ടുണ്ട്. അമേരിക്കയിലെ പ്രമുഖ റസ്റ്റോറന്റായ കിങ്സ് റോ ​ഗാസ്ട്രോപബിലെ എക്സിക്യൂട്ടീവ് ഷെഫാണ് സന്ദീപ്. ഇപ്പോൾ അമേരിക്കയിലാണ് സണ്ണി ലിയോണിയും കുടുംബവും. കൊറോണ രൂക്ഷമായതിന് പിന്നാലെയാണ് മക്കൾക്കും ഭർത്താവ് ഡാനിയൽ വെബ്ബറിനുമൊപ്പം താരം അമേരിക്കയിലേക്ക് പോയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ

ലൈംഗിക അതിക്രമ കേസ്: എച്ച് ഡി രേവണ്ണയെ‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി