ചലച്ചിത്രം

'കണ്ണീർക്കാലത്തിലും തെറി ഛർദ്ദിക്കുന്നവർക്ക് കുറവില്ല, ഇപ്പോഴെങ്കിലും കൂറയാവാതിരിക്കൂ'; അശ്ലീല കമന്റിന് മറുപടിയുമായി സുരഭി

സമകാലിക മലയാളം ഡെസ്ക്

സോഷ്യൽ മീഡിയയിലൂടെ അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത ആളെ തുറന്നുകാട്ടി നടി സുരഭീ ലക്ഷ്മി. കഴിഞ്ഞ ദിവസം തന്റെ സുഹ‌ൃത്തിന്റെ പുതിയ സംരംഭത്തെക്കുറിച്ച് പരിചയപ്പെടുത്താൻ താരം ഒരു വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. അതിന് താഴെയാണ് താരത്തെ തെറിപറഞ്ഞുകൊണ്ട് കമന്റിട്ടത്. ഇതിന്റെ സ്ക്രീൻ ഷോട്ടും പോസ്റ്റ് ചെയ്ത ആളുടെ ഫോട്ടോയും ഉൾപ്പെടുത്തിക്കൊണ്ടാണ് താരം കുറിപ്പ് പങ്കുവെച്ചത്. ഇരുണ്ടകാലത്ത് ചെറിയ ബിസിനസുകൾ നടത്തി പലരും പിടിച്ചു നിൽക്കാൻ ശ്രമിക്കുമ്പോഴാണ് ചിലർ തെറി പറഞ്ഞുപോകുന്നത് എന്നാണ് സുരഭി കുറിക്കുന്നത്. അറപ്പുണ്ടാക്കുന്ന വൃത്തികേടിൽ മാത്രം ഞുളയ്ക്കുന്ന ചില കൃമികളാണ് അവരെന്നും തെറിയുടെ ഭാഷ വഴങ്ങാത്തത് കൊണ്ട് തിരിച്ച് ഇതേ രീതിയിൽ മറുപടി പറയുന്നില്ലെന്നും താരം കുറിക്കുന്നു. നിരവധി പേരാണ് താരത്തിന് പിന്തുണയുമായി രം​ഗത്തെത്തിയത്.

സുരഭീ ലക്ഷ്മിയുടെ കുറിപ്പ്

ഇരുണ്ട കോവിഡ് കാലമാണിത് ... ഓരോ നാണയത്തുട്ടുകൾ പോലും കൂട്ടി വച്ച് എല്ലാവരും അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ് . ഒറ്റയ്ക്കൊരു ചെറിയ ബിസിനസ് പടുത്തുയർത്തി വെള്ളപാച്ചിലിലെ കച്ചിത്തുരുമ്പ് പോലെ അതിൽ പിടിച്ച് കയറാനും ഒപ്പമുള്ളവരെ പിടിച്ച് കയറ്റാനും ചോര നീരാക്കി പണിയെടുക്കുന്ന എൻ്റെ ഒരു സുഹൃത്താണ് രേഷ്മാ ലക്ഷ്മി, 3DRRAYMASK എന്ന പേരിൽ അവൾ തുടങ്ങിയ സംരംഭത്തിന് ഒപ്പം നിൽക്കാൻ ഞാനിട്ട പോസ്റ്റിന് താഴെ വന്ന് വെറുതെ തെറി പറഞ്ഞ് പോകുന്നു ചിലർ .
അറപ്പുണ്ടാക്കുന്ന വൃത്തികേടിൽ മാത്രം ഞുളയ്ക്കുന്ന ചില കൃമികൾ . ഈ കണ്ണീർ ക്കാലത്തിലും തെറി ഛർദ്ദിക്കുന്ന ഇത്തരക്കാർക്ക് കുറവൊന്നുമില്ല .തെറിയുടെ ഭാഷ വഴങ്ങാത്തത് കൊണ്ട് തിരിച്ച് ഇതേ രീതിയിൽ മറുപടി പറയുന്നില്ല .എന്നാലും ഒരുത്തൻ്റെ പോസ്റ്റ് ഇവിടെ ഇടുന്നു. ഇവൻ്റെ ഒപ്പമുള്ളവരെ ഇവനെ തിരുത്തുക .
ഈ കോവിഡ് കാലത്തെങ്കിലും കൂറ യാകാതിരിക്കാൻ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും